കല്ലറ: പൊലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കേരള പൊലീസിന്റെ 80-ാം വാർഷികാഘോഷവും പുരസ്കാര വിതരണവും ആംഡ് പൊലീസ് ബറ്റാലിയൻ മേധാവി ഷെഫിൻ അഹമ്മദ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. പാങ്ങോട് മന്നാനിയ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി പി.അശോക് കുമാർ, മന്നാനിയ കോളേജ് പ്രിൻസിപ്പൽ ബദറുദീൻ, ആർ.കെ.ജ്യോതിഷ്, ജി. കിഷോർകുമാർ, കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ പ്രസിഡന്റ് എസ്.ഷാജി, പാങ്ങോട് എസ്.ഐ.നിയാസ്, ജെ.എം.നാസിമുദീൻ തുടങ്ങിയവർ സംസാരിച്ചു. പാങ്ങോട് പഴയ പൊലീസ്‌സ്റ്റേഷൻ പുനർ നിർമിച്ച് സംരക്ഷിക്കാൻ മുൻകൈയെടുത്ത എസ്.ഐ നിയാസിനെ അസോസിയേഷനു വേണ്ടി ആദരിച്ചു. കല്ലറ-പാങ്ങോട് സ്വാതന്ത്ര്യ സമരത്തിൽ ജീവൻ വെടിഞ്ഞ സമരസേനാനികളെയും ആദരിച്ചു.