nurses

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌​സിംഗ് ആൻഡ് മിഡ്‌​വൈഫറി കോഴ്‌​സിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് കോട്ടയം സർക്കാർ നഴ്‌​സിംഗ് കോളേജിൽ പട്ടികവർഗ വിഭാഗത്തിനു മാത്രമായി സംവരണം ചെയ്തിട്ടുള്ള 10 സീറ്റുകളിലേക്കുള്ള സ്‌​പോട്ട് അഡ്മിഷൻ 27ന് രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ (മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം) നടത്തും. പെൺകുട്ടികളുടെ എട്ട് ഒഴിവും ആൺകുട്ടികളുടെ രണ്ട് ഒഴിവുമാണുള്ളത്. പ്ലസ്ടു സയൻസ് വിഷയങ്ങളിലെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഫിസിക്‌​സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടുകൂടി പ്ലസ് ടു പരീക്ഷ പാസായവർക്കും പങ്കെടുക്കാം. സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ് ടു, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, സ്വഭാവം, ഫിസിക്കൽ ഫിറ്റ്‌​നസ് മുതലായവ) ടി.സി എന്നിവ സഹിതം ഹാജരാകണം. വെബ്‌​സൈ​റ്റ്: www.dme.kerala.gov.in

മുറ്റത്ത് ഒരു മീൻതോട്ടം: അപേക്ഷിക്കാം

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മുറ്റത്ത് ഒരു മീൻതോട്ടം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ചെറിയ കുളങ്ങളിൽ / അടുക്കളക്കുളം മത്സ്യകൃഷി ചെയ്യാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവിൽ ചെറിയ കുളങ്ങൾ ഉള്ളവരും സ്വന്തമായി കുളമൊരുക്കി കൃഷി ചെയ്യാൻ താല്പര്യമുള്ളവർക്കും അപേക്ഷിക്കാം. മത്സ്യവിത്ത്, സാങ്കേതിക സഹായം എന്നിവ അഡാക്ക് (ജലകൃഷി വികസന ഏജൻസി) സൗജന്യമായി നൽകും.
പേര്, മേൽവിലാസം, കുളത്തിന്റെ വിസ്തീർണം, സർവ്വേ നമ്പർ, ജലലഭ്യത എന്നിവയുൾപ്പെടുത്തി വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ നവംബർ അഞ്ചിന് മുമ്പ് അതത് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ സമർപ്പിക്കണം.

ഗസ്റ്റ് അദ്ധ്യാപക ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ മാത്തമറ്റിക്‌​സിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ 29 ന് രാവിലെ 10 ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം ഹാജരാകണം.

ലീഗൽ മെട്രോളജി വകുപ്പിൽ താത്കാലിക നിയമനം
ലീഗൽ മെട്രോളജി വകുപ്പിൽ വർക്കല, കാട്ടാക്കട ഇൻസ്‌​പെക്ടറാഫീസുകളിൽ ഒഴിവുള്ള ഓഫീസ് അറ്റൻഡന്റ്, ഫുൾടൈം വാച്ചർ, കാഷ്വൽ സ്വീപ്പർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. ഓഫീസ് അറ്റൻഡന്റ്, ഫുൾടൈം വാച്ചർ തസ്തികകളിൽ നിയമനം ലഭിക്കുന്നതിന് ഏഴാം ക്ലാസ് പാസായിരിക്കണം. ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം നവംബർ ഒന്നിന് രാവിലെ 11 ന് തിരുവനന്തപുരം ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളറുടെ കൈമനത്തുള്ള ഓഫീസിൽ ഹാജരാകണം.

ആയ നിയമനം നടത്തും
മലപ്പുറം ജില്ലയിൽ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ നോൺ പ്രയോറിറ്റി, ഓപ്പൺ പ്രയോറിറ്റി വിഭാഗത്തിൽപ്പെട്ടവർക്കായി സംവരണംചെയ്ത ആയ തസ്തികയിൽ രണ്ട് താത്കാലിക ഒഴിവുകളുണ്ട്.
ഏഴാം സ്റ്റാൻഡേർഡ് പാസായിരിക്കണം. എന്നാൽ ബിരുദധാരികൾ ആയിരിക്കരുത്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ നിന്നോ അല്ലെങ്കിൽ 1860 ലെ സൊസൈറ്റീസ് രജിസ്‌​ട്രേഷൻ ആക്ട് അഥവാ 1955ലെ ട്രാവൻകൂർ കൊച്ചിൻ ലിറ്ററി സയന്റിഫിക് ആൻഡ് ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്‌​ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഏതെങ്കിലും സ്ഥാപനത്തിൽ നിന്നോ കുട്ടികളുടെ ആയ ആയിട്ടുള്ള ഒരു വർഷത്തിൽ കുറയാത്ത പരിചയം ഉണ്ടായിരിക്കണം. രണ്ടാം ഇനമായി കാണിച്ചിട്ടുള്ള പരിചയം ഒന്നാം ഇനത്തിൽ പറയുന്ന വിദ്യാഭ്യാസ യോഗ്യത നേടിയതിനു ശേഷം ലഭിച്ചതായിരിക്കണം. 2018 ജനുവരി ഒന്നിന് 18​41 ആണ് പ്രായപരിധി. (നിയമാനുസൃതമായ വയസിളവ് ബാധകമാണ്) ദിവസം 600 രൂപ വേതനം ലഭിക്കും. ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌​മെന്റ് എക്‌​സ്‌​ചേഞ്ചുകളിൽ നവംബർ 17 ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

ചരിത്ര ക്വിസ് സംഘടിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
സ്​കൂൾ വിദ്യാർത്ഥികളിൽ ചരിത്ര പൈതൃക അവബോധം വളർത്തുന്നതിന് ആർക്കൈവ്‌​സ് വകുപ്പ് ഹൈസ്​കൂൾ തലത്തിൽ 14 ജില്ലകളിലായി ജില്ലാതല ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കും. ക്വിസ് മാസ്റ്റർ, ചോദ്യാവലി, ക്വിസ് സംഘടിപ്പിക്കുന്നതിനുള്ള മറ്റ് സജ്ജീകരണങ്ങൾ ഉൾപ്പെടെ ക്വിസ് പ്രോഗ്രാം നടത്തി പരിചയ സമ്പന്നരായ വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്‌​ടോബർ 31. ഡയറക്ടർ, സംസ്ഥാന ആർക്കൈവ്‌​സ് വകുപ്പ്, ഡയറക്ടറേറ്റ്, നളന്ദ, കവടിയാർ പി.ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ അപേക്ഷിക്കണം. മൊബൈൽ നം. 9495871627 (അശോക് കുമാർ) വാട്‌​സ് ആപ്പ് നം. 9188526388. ഇ​മെയിൽ ​ keralaarchives@gmail.com

ഉപഭോക്തൃ തർക്കപരിഹാര ഫോറം അംഗത്തിന്റെ
നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കൊല്ലം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ ഒഴിവുവരുന്ന മുഴുവൻ സമയ അംഗത്തിന്റെ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ബിരുദധാരികളും 35 വയസോ അതിനു മുകളിലോ പ്രായമുള്ളവരും ധനതത്വം നിയമം, കൊമേഴ്‌​സ് അക്കൗണ്ടൻസി, വ്യവസായം പൊതുകാര്യങ്ങൾ, ഭരണനിർവഹണം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ 10 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉള്ളവരും ആയിരിക്കണം. നിയമന കാലാവധി അഞ്ച് വർഷം വരെയോ 65 വയസ് വരെയോ (ഏതാണോ ആദ്യം അതുവരെ) ആണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക എല്ലാ ജില്ലാ കളക്ടറേറ്റുകളിലും ജില്ലാ സപ്ലൈ ഓഫീസുകളിലും ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറങ്ങളിലും www.consumeraffairs.kerala.gov.in എന്ന വെബ്‌​സൈറ്റിലും ലഭിക്കും. ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം നിശ്ചിത അപേക്ഷാ ഫോറത്തിൽ നവംബർ 24ന് മുമ്പ് ജില്ലാ കളക്ടർമാർക്ക് അപേക്ഷ സമർപ്പിക്കണം. ജില്ലാ കളക്ടർമാരിൽ നിന്ന് ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് സർക്കാർ നിയമിക്കുന്ന സെലക്ഷൻ കമ്മിറ്റി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.