kohli-sachin

ഏകദിനത്തിൽ 10000 റൺസ് തികയ്ക്കുന്ന വേഗതയേറിയ താരം


. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലും സെഞ്ച്വറി (157 നോട്ടൗട്ട്) നേടിയ വിരാട് കൊഹ്‌ലി ഏകദിനത്തിൽ 10000 റൺസ് തികയ്ക്കുന്ന വേഗതയേറിയ താരമായി.

. 259 ഇന്നിംഗ്സുകളിൽ നിന്ന് 10000 റൺസ് തികച്ചിരുന്ന സച്ചിനെ മറികടന്ന് 205 ഇന്നിംഗ്സുകളിൽ നിന്നാണ് കൊഹ്‌ലി ചരിത്ര നേട്ടം സ്വന്തമാക്കിയത്.

. ഇന്നലെ വ്യക്തിഗത സ്കോർ 81 ലെത്തിയപ്പോഴാണ് കൊഹ്‌‌ലി നാഴികക്കല്ല് താണ്ടിയത്.

. ഏകദിനത്തിൽ 10000 റൺസ് തികയ്ക്കുന്ന 13-ാമത്തെ താരമാണ് കൊഹ്‌ലി

. സച്ചിൻ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, മഹേന്ദ്ര സിംഗ് ധോണി എന്നിവരാണ് ഇതിനുമുമ്പ് 10000 ക്ളബിലെത്തിയ ഇന്ത്യൻ താരങ്ങൾ.

. ഇന്നലെ കൊഹ്‌ലി നേടിയത് തന്റെ 37-ാമത്തെ ഏകദിന സെഞ്ച്വറികളാണ്.

. ടെസ്റ്റിലും ഏകദിനത്തിലുമായി 61 സെഞ്ച്വറികൾ ഇതോടെ കൊഹ്‌ലി സ്വന്തംപേരിൽ കുറിച്ചുകഴിഞ്ഞു.