save-sabarimala

കഴക്കൂട്ടം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എൻ.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ കഴക്കൂട്ടത്ത് നടത്തിയ നാമജപയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു. കഴക്കൂട്ടം, പള്ളിപ്പുറം, ശ്രീകാര്യം, ചെമ്പഴന്തി,​ മണ്ണന്തല മേഖലയിലെ അറുപത് കരയോഗങ്ങളെ പങ്കെടുപ്പിച്ച് താലൂക്ക് യൂണിയൻ പ്രസിഡന്റ് എം. സംഗീത് കുമാറിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം സി.എസ്.ഐ ആശുപത്രിക്കു മുന്നിൽ നിന്നാണ് നാമജപയാത്ര ആരംഭിച്ചത്.

ആരെതിർത്താലും ശബരിമല രക്ഷിക്കാൻ എൻ.എസ്.എസ് മുന്നിലുണ്ടാകുമെന്ന് സംഗീത് കുമാർ പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് എം. വിനോദ് കുമാർ. മേഖല കൺവീനർമാരായ എസ്. ഗോപിനാഥൻ നായർ, പി. മുരളീധരൻ നായർ, വി. വേണപ്പൻ നായർ, അറപ്പുര മോഹനൻ നായർ, രഘുകുമാർ, പള്ളിപ്പുറം രാജേഷ്, യൂണിയൻ സെക്രട്ടറി ടി.എസ്. നാരായണൻ കുട്ടി, കമ്മി​റ്റി അംഗങ്ങളായ ശാസ്തമംഗലം മോഹനൻ, കാർത്തികേയൻ നായർ, കെ. ആർ. വിജയകുമാർ, ഹരികുമാർ, കെ. വിജയകുമാരൻ നായർ, കെ.ആർ. രാധാകൃഷ്ണൻ, കഴക്കൂട്ടം മേഖല കോ ഓർഡിനേ​റ്റർ ശൈല മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.