പനാജി : ഐ.എസ്.എൽ ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് എഫ്.സി ഗോവ മുംബയ് സിറ്റിയെ തോൽപ്പിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളിൽനിന്ന് ഏഴുപോയിന്റുമായി ഗോവ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുകയും ചെയ്തു. ആറാം മിനിട്ടിൽ കോറോ പെനാൽറ്റിയിലൂടെ നേടിയ മുന്നിലെത്തിയിരുന്ന ഗോവ രണ്ടാംപകുതിയിലാണ് നാല് ഗോളുകൾകൂടി നേടിയത്. 55-ാം മിനിട്ടിൽ ജാക്കിചന്ദ് സിംഗാണ് ഗോവയുടെ രണ്ടാം ഗോൾ നേടിയത്. 61-ാം മിനിട്ടിൽ എഡു ബേഡിയ സ്കോർ ബോർഡ് 3-0 ആയി ഉയർത്തി. 84,90 മിനിട്ടുകളിലായി പലാങ്കയാണ് ഗോവയുടെ അവസാന രണ്ട് ഗോളുകൾ നേടിയത്.
ഇന്നത്തെ മത്സരം
നോർത്ത് ഇൗസ്റ്റ് Vs ജാംഷഡ്‌പൂർ
(രാത്രി 7.30 മുതൽ)