തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിടിച്ച് ഭർത്താവിനൊപ്പം ബൈക്കിൽ പോവുകയായിരുന്ന വീട്ടമ്മ മരിച്ചു. പ്ലാമൂട്-പി.എം.ജി റോഡിൽ ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. തിരുവല്ലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. പരിക്കേറ്റ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.