വാഷിംഗ്ടൺ:സ്നേഹമുള്ള ഭർത്താക്കന്മാർ മഴവന്നാൽ ഭാര്യയെ ഒപ്പംചേർത്ത് കുടക്കീഴിൽ നിറുത്തും. പക്ഷേ, സ്നേഹമില്ലെങ്കിലോ?ഒക്ടോബർ 15 നും 17 നും പുറത്തുവന്ന രണ്ട് മഴച്ചിത്രങ്ങൾവച്ചാണ് സോഷ്യൽ മീഡിയ ഭർത്താവിന്റെ സ്നേഹമളക്കുന്നത്. ആദ്യത്തെ ചിത്രത്തിലുള്ളത് അമേരിക്കൻ പ്രസിഡന്റക ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും. രണ്ടാമത്തെ ചിത്രത്തിൽ ബ്രിട്ടീഷ് രാജകുമാരൻ ഹാരിയും ഭാര്യ മേഗൻ മാർക്കിളും.
മഴയത്ത് ഒരുകുടക്കീഴിൽ നിൽക്കുകയാണ് ട്രംപും ഭാര്യയും.ഇതിനിടയിൽ മാധ്യമപ്രവർത്തർ ചോദ്യങ്ങളുമായി ട്രംപിനെ വളഞ്ഞു. ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന തിരക്കിലായതോടെ ട്രംപ് ഭാര്യയെ മറന്നു. കുടയും പിടിച്ച് റിപ്പോർട്ടർമാരുടെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങിനിന്നു. ഇൗ സമയം കുടയിൽ നിന്ന് വെളിയിലായ മെലാനിയ മഴമുഴുവൻ നനഞ്ഞു.
രണ്ടാമത്തെ ചിത്രത്തിൽ സംഗതി ആകെ റൊമാന്റിക്കായി. ആസ്ട്രേലിയയിലെ വിക്ടോറിയപാർക്കിൽ ഹാരിരാജകുമാരൻ ജനങ്ങളെ അഭിസംബോധന ചെയ്ത സംസാരിക്കുകയാണ്. മേഗൻ മാർക്കിൾ സമീപത്തുതന്നെയുണ്ട്. പെട്ടെന്നാണ് മഴപെയ്തത്. തന്റെ പ്രാണപ്രിയ നനയാതിരിക്കാൻ കുടനിവർത്തി മേഗൻ അദ്ദേഹത്തോട് ചേർന്നുനിന്നു. ഒപ്പം അദ്ദേഹത്തിന്റെ വാക്കുകൾക്ക് കാതോർക്കുകയും ചെയ്യുന്നു. ഇതുകണ്ട ഹാരി മേഗനെ അടുത്തേക്ക് കൂടുതൽ ചേർത്തുനിറുത്തി.
ഇൗ രണ്ടുചിത്രങ്ങളും താരതമ്യം ചെയ്തുകൊണ്ടാണ് ആൾക്കാർ സോഷ്യൽമീഡിയയിൽ അഭിപ്രായം പങ്കുവച്ചത്. പതിവുപോലെ ട്രംപിന് ട്രോൾപെരുമഴയും ഹാരിക്കും മേഗനും സ്നേഹം നിറഞ്ഞ കമന്റുകളുടെ പൂരവുമാണ്. ട്രംപും ഭാര്യയും തമ്മിൽ പോട്ടിയാണെന്നത് പരസ്യമായ രഹസ്യമാണ്. അത് തെളിയിക്കുന്നതാണ് ട്രംപിന്റെ പെരുമാറ്റം എന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. മറ്റുപെണ്ണുങ്ങളുടെ പുറകേ നടക്കുമ്പോൾ സ്വന്തം ഭാര്യയുടെ കാര്യം മറന്നുപോകുന്നത് സ്വഭാവികമാണെന്നും അവർ പറയുന്നു.