തിരുവനന്തപുരം: പുനർനിർമ്മാണ പദ്ധതികൾ ഏറ്റെടുക്കാനും സഹായമെത്തിക്കാനും അവസരമൊരുക്കാൻ രൂപീകരിച്ച ക്രൗഡ് ഫണ്ടിംഗിന് മികച്ച പ്രതികരണമാണെന്ന് മന്ത്രി ഇ.പി. ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂരിൽ തകർന്ന 110 വീടുകളിൽ 75 വീടുകൾ ഏറ്റെടുക്കാമെന്ന് ഒരു വ്യവസായി അറിയിച്ചു. മറ്റൊരു ചെറുകിട വ്യവസായിയും സഹായവാഗ്ദാനം നൽകിയിട്ടുണ്ട്.
സംസ്ഥാന സ്കൂൾ കായികമേളയിൽ എവർ റോളിംഗ് ട്രോഫി കൈമാറൽ ചടങ്ങ് നടത്തുന്നത് ആലോചിക്കാമെന്ന് മന്ത്രി പറഞ്ഞു. ഇത് ചെലവില്ലാത്ത പരിപാടിയാണെങ്കിൽ ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു.