crime

ഫ്ലോറിഡ: സഹപാഠികളെ കൊന്ന് രക്തം കുടിക്കാൻ പദ്ധതിയിട്ട രണ്ട് വിദ്യാർത്ഥിനികളെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിൽ ഫ്ലോറിഡയിലെ ബാർട്ടോ മിഡിൽ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത് 11,12 വയസുകാരാണ് പിടിയിലായത്. സഹപാഠികളെ കൊന്ന് രക്തം കുടിച്ച ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഇവരുടെ തീരുമാനം.


സ്കൂളിലെത്തിയെങ്കിലും ക്ളാസിൽ ഹാജരാകാത്തതിനെത്തുടർന്ന് സ്കൂൾ അധികൃതർ നടത്തിയ പരിശോധനയിലാണ് ടോയ്‌ലറ്റിൽ കത്തിയുമായി ഒളിച്ചിരിക്കുകയായിരുന്ന ഇവരെ കണ്ടെത്തിയത്.ഉടൻ പൊലീസിന് കൈമാറി. മറ്റ് കുട്ടികൾ ടോയ്‌ലറ്റിൽ എത്തുമ്പോൾ അവരുടെ കഴുത്തറുത്ത് രക്തം കുടിച്ചശേഷം മാംസവും കഴിക്കാനും ശേഷം സ്വയം കുത്തി ആത്മഹത്യ ചെയ്യാനും ഇവർ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു. സാത്താനെ ആരാധിക്കുന്നവരാണ് ഇവർ.

നാല് കത്തികളും പിസ കട്ടറും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരും മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു. തങ്ങൾ നിരന്തരം പേടിപ്പെടുത്തുന്ന സിനിമകൾ കാണാറുണ്ടെന്നും അതിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് കൃത്യത്തിന് മുതിർന്നതെന്നും കുട്ടികൾ പൊലീസിനോട് പറഞ്ഞു. കൊലപാതകം നടത്തി ആത്മഹത്യ ചെയ്ത് നരകത്തിൽ പോയി സാത്താനോടൊപ്പം ജീവിക്കാനായിരുന്നു ഞങ്ങളുടെ ശ്രമമെന്നും മൊഴിനൽകിയിട്ടുണ്ട്.