തിരുവനന്തപുരം: സി.ബി.ഐയുടെ വിശ്വാസ്യത തകർത്ത് ചൊല്പടിക്ക് കൊണ്ടുവരാനുള്ള മോദി സർക്കാരിന്റെ നീക്കമാണ് ഡയറക്ടർ അലോക് വർമ്മയുടെയും സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനെയുടെയും സ്ഥാനചലനത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. റാഫേൽ അഴിമതി പുറത്താകുമോയെന്ന ഭയമാണ് സി.ബി.ഐക്കെതിരായ സർജിക്കൽ സ്ട്രൈക്കിന് കേന്ദ്രത്തെ പ്രേരിപ്പിച്ചത്. റാഫേൽ ഇടപാടിൽ നടത്തിയ കള്ളക്കളികളെ കുറിച്ചുള്ള വിവരങ്ങൾ അലോക് വർമ്മയുടെ പക്കലുണ്ടായിരുന്നത് സർക്കാരിനെ ഭയപ്പെടുത്തിയിരുന്നു. വർമ്മയെ പുകച്ച് ചാടിക്കാൻ തക്കം പാർത്തിരുന്ന സർക്കാർ കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് രാകേഷ് അസ്താനയ്ക്കെതിരെ എടുത്ത നടപടി ആയുധമാക്കുകയായിരുന്നു