തിരുവനന്തപുരം : ജ്യോതിർഗമയ ഫൗണ്ടേഷന്റെ നാലാമത് ശ്രേഷ്ഠകർമ്മ പുരസ്‌കാരത്തിന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം പി.സി ചാക്കോ അർഹനായി. ജ്യോതിർഗമയ ശ്രേഷ്ഠ മാദ്ധ്യമ പുരസ്‌കാരത്തിന് ഡോ.എൻ.പി.ചന്ദ്രശേഖരൻ (കൈരളി ടി.വി ന്യൂസ് ഡയറക്‌ടർ), ധന്വന്തരി പുരസ്‌കാരത്തിന് ഡോ. ഷാജിപ്രഭാകരൻ ( ആലപ്പുഴ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പാൾ ), ശ്രേഷ്ഠ കാരുണ്യ പുരസ്‌കാരത്തിന് ഉപേന്ദ്രൻ കോൺട്രാക്ടർ (എസ്.എൻ.ഡി.പി യോഗം ഡോ.പൽപ്പു സ്‌മാരക യൂണിയൻ പ്രസിഡന്റ് ), ശ്രേഷ്ഠ സംരംഭക പുരസ്‌കാരത്തിന് കൊല്ലം പണിക്കർ എന്നിവരും അർഹരായി. നവംബർ 4ന് പോത്തൻകോട് ശാന്തിഗിരി ആശ്രമം ആഡിറ്റോറിയത്തിൽ ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.ജി മാധവൻനായർ പുരസ്‌കാരങ്ങൾ സമ്മാനിക്കും.