കാട്ടാക്കട: കാട്ടാക്കട നിയോജക മണ്ഡലത്തെ സ്ത്രീ സൗഹൃദമാക്കാനുള്ള 'ഒപ്പം' പദ്ധതിയുടെ ഭാഗമായി സ്കൂൾ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുമുള്ള വ്യക്തിത്വ വികസന-അവബോധ പരിശീലന പരിപാടി ഐ.ബി സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മലയിൻകീഴ് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് അദ്ധ്യാപകരും രക്ഷകർത്താക്കളും സ്വീകരിക്കേണ്ട സമീപനങ്ങളെപ്പറ്റി അമ്പലത്തിൻകാല ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.നിത്യ അവബോധക്ലാസ് നൽകി. മലയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിനോയ്.എസ്.ബാബു, ഡി.പി.ഒ, മണ്ഡലത്തിലെ ഹൈസ്കൂൾ-ഹയർ സെക്കൻഡറി സ്കൂളുകളിലെ പി.ടി.എ പ്രസിഡന്റ്, മദർ പി.ടി.എ പ്രസിഡന്റ്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ, ഹെഡ് മാസ്റ്റർമാർ എന്നിവർ പങ്കെടുത്തു.ആമച്ചൽ ആശുപത്രിയിൽ നവംബർ 14ന് വ്യക്തിത്വ വികസനകേന്ദ്രം ആരംഭിക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് കുട്ടികളുടെ വ്യക്തിത്വ വികാസത്തിനുള്ള ബോധവത്കരണ-അവബോധ പരിശീലന പ്രവർത്തനങ്ങൾക്കും തുടക്കമായി. വ്യക്തിത്വ വൈകല്യങ്ങളുള്ള കുട്ടികളെ കണ്ടെത്തി ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിലാരംഭിക്കുന്ന കൗൺസിലിംഗ് സെന്ററിന്റെ സഹായത്തോടെ ചികിത്സ ലഭ്യമാക്കുക എന്നിവയാണ് ക്ലാസുകളുടെ ലക്ഷ്യം.