കൊല്ലം: വിദേശത്തും ഇന്ത്യയിലും പ്രവർത്തിക്കുന്ന വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഒഫ് ശ്രീനാരായണഗുരു ഓർഗനൈസേഷൻസിന്റെ (എസ്.എൻ.ജി.സി) നേതൃത്വത്തിൽ 5-ാമത് ശ്രീനാരായണ വേൾഡ് കോൺഫറൻസ് 27, 28 തീയതികളിൽ ന്യൂഡൽഹി മഹാത്മാഗാന്ധി ആശ്രമത്തിൽ നടക്കും.
27ന് ഉച്ചതിരിഞ്ഞ് എക്സിക്യൂട്ടിവ് കൗൺസിൽ യോഗവും വൈകുന്നേരം ഗവേണിംഗ് ബോഡി യോഗവും നടക്കും. 28ന് രാവിലെ 10നാണ് ജനറൽ ബോഡി യോഗം. എസ്.എൻ.ജി.സി പ്രസിഡന്റ് കെ.ആർ.എസ്. ധരൻ (അഹമ്മദാബാദ്) അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ജി. രാജന്ദ്രബാബു (ഹൈദരാബാദ്) റിപ്പോർട്ട് അവതരിപ്പിക്കും. ട്രഷറർ അഡ്വ. ടി.എസ്. ഹരീഷ്കുമാർ (കോയമ്പത്തൂർ) ബഡ്ജറ്റ് അവതരിപ്പിക്കും. തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.
ഉച്ചയ്ക്ക് 2ന് പൊതുസമ്മേളനം ഡൽഹി നിയമസഭാ സ്പീക്കർ റാം നിവാസ് ഗോയൽ ഉദ്ഘാടനം ചെയ്യും. വി. മുരളീധരൻ എം.പി മുഖ്യപ്രഭാഷണം നടത്തും. എം.ഐ. ദാമോദരൻ (മുംബയ്), വി.കെ. മുഹമ്മദ് (ഭിലായ്), കെ.കെ. ശശിധരൻ (ഭോപ്പാൽ), ബീനാ ബാബുറാം (നോയിഡ), പത്തിയൂർ രവി (ന്യൂഡൽഹി), എസ്. സുവർണകുമാർ എന്നിവർ സംസാരിക്കും.
കേരളത്തിൽ നിന്ന് ശ്രീനാരായണ വേൾഡ് കൗൺസിൽ അഡ്വൈസർ എസ്. സുവർണകുമാറിന്റെ നേതൃത്വത്തിൽ പതിനഞ്ചിൽപരം സംഘടനാ നേതാക്കൾ പങ്കെടുക്കും.