bhavana
ഭാവന ഗ്രന്ഥശാലയിലെ ബാലവേദി തിരഞ്ഞെടുപ്പിന്റെ പോളിംഗിന് മുൻപ് നടത്തിയ തിരഞ്ഞെടുപ്പ് പ്രചരണം..

കാട്ടാക്കട:ജനാധിപത്യ ബോധം പകർന്ന് ഭാവന ബാലവേദി തിരെഞ്ഞെടുപ്പ് ആവേശമായി. ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ പൂഴനാട് നീരാഴികോണം ഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്കാരിക കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ബാലവേദിയാണ് ഭാരവാഹികളെ തിരഞ്ഞെടുക്കാൻ പൊതുയോഗം വിളിച്ചത്.

ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ പകർന്ന് നൽകുകയെന്ന ഉദ്ദേശത്തോടെ ബാല പാർലമെന്റ് എന്ന ആശയത്തിൽ എത്തിചേർന്നു. തുടർന്ന് വേട്ടട്ടർ പട്ടിക, നോമിനേഷൻ,സൂക്ഷ്മ പരിശോധന,പിൻവലിക്കൽ എല്ലാം പൊതു തിരഞ്ഞെടുപ്പിന്റെ മാതൃകയിൽ നടന്നു. കുട്ടികൾ തന്നെ പോളിംഗ് ഓഫീസർമാരായി. തനിക്ക് വോട്ട് തേടുന്നതിനൊപ്പം കൂട്ടുകാർക്കുടി വോട്ടു തേടി പ്രചരണം നടത്താൻ സ്ഥാനാർത്ഥികൾ തയ്യാറായി മാതൃക കാട്ടി,

99%കനത്ത പോളിംഗ്. തുടർന്ന് വോട്ടെണ്ണലും ഫലം പ്രഖ്യാപനവും. ഫല പ്രഖ്യാപനത്തിന് ശേഷം എല്ലാവരും ചേർന്ന് ആഹ്ളാദ പ്രകടനവും നടത്തി.മത്സരിച്ച 20 പേർക്കും നാട്ടുകാരുടെ വക സ്വീകരണം കൂടിയായപ്പോൾ ഉത്സവ പ്രതീതിയായി. ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാക്കാൻ കഴിഞ്ഞ സന്തോഷത്തിലായിരുന്നു കുട്ടി വോട്ടർമാർ. ജനാധിപത്യത്തിന്റെ നല്ല പാഠങ്ങൾ പകർന്ന് നൽകാൻ മാധ്യമ പ്രവർത്തകനായ ശ്രീജൻ ,ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ തുടങ്ങിയവരും എത്തിയിരുന്നു.