amit-sha

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവ മഹാസമാധി നവതിയോ‌ടനുബന്ധിച്ചു നടക്കുന്ന യതിപൂജ സമ്മേളനത്തിൽ പങ്കെടുക്കാൻ ബി.ജെ.പി അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത് ഷാ നാളെ ശിവഗിരിയിലെത്തും. വിമാനമാർഗം രാവിലെ 10.15ന് കണ്ണൂരിൽ എത്തുന്ന അദ്ദേഹം പാർട്ടിയുടെ പുതുതായി പണി കഴിപ്പിച്ച ജില്ലാ ഓഫീസ് 11 മണിക്ക് ഉദ്ഘാടനം ചെയ്യും.

ഉച്ചയ്ക്ക് 1.50 ന് വിമാനത്തിൽ തിരുവനന്തപുരത്തേക്ക് തിരിക്കും. 2.50 ന് ഹെലികോപ്ടറിൽ ശിവഗിരിയിലേക്ക് പോകും. നവതി സമ്മേളനത്തിൽ പങ്കെടുത്ത ശേഷം ഹെലികോപ്ടറിൽ തിരുവനന്തപുരത്തെത്തും. അടുത്ത ദിവസം ഡൽഹിയിലേക്ക് മടങ്ങും.