saritha-s-nair

തിരുവനന്തപുരം: സരിത.എസ്.നായരുടെ രഹസ്യ മൊഴി എടുക്കാൻ ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് ദീപ മോഹനനെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ചുമതലപ്പെടുത്തി.ക്രെെം ബ്രാഞ്ച് പ്രത്യേക അന്ന്വേഷണ സംഘത്തിന്റെ ആവശ്യ പ്രകാരമാണ് കോടതി സരിതയുടെ രഹസ്യമൊഴി എടുക്കുന്നത്

ഉമ്മൻ ചാണ്ടിയും കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാലും തന്നെ ലെെംഗികമായി പീഡിപ്പിച്ചെന്ന സരിതയുടെ പരാതിയിൽ ക്രെെം ബ്രാഞ്ച് ഇരുവർക്കും എതിരെ കേസ് എടുത്തിരുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്ര് കോടതിയിൽ ഇരുവർക്കും എതിരെ എഫ്.എെ. ആറും സമർപ്പിച്ചിരുന്നു. ജനപ്രതിനിധികളുടെ കേസുകൾ പരിഗണിയ്ക്കാൻ രൂപീകൃതമായ എറണാകുളത്തെ പ്രത്യേക കോടതിയിലേയ്ക്ക് കേസ് സംബന്ധമായ രേഖകൾ മജിസ്ട്രേറ്റ്കോടതി കഴിഞ്ഞ ദിവസം അയച്ചു കൊടുത്തിരുന്നു.

സരിതയുടെ രഹസ്യ മൊഴി എടുത്ത ശേഷം മജിസ്ട്രേറ്ര് മൊഴി പ്രത്യേക കോടതിയിലേയ്ക്ക് അയച്ചു കൊടുക്കും. സരിതയുടെ മൊഴി എന്ന് എടുക്കണം എന്ന കാര്യത്തിലും മജിസ്ട്രേറ്റായിരിയ്ക്കം തീയതി നിശ്ചയിയ്ക്കുക.