unani

തിരുവനന്തപുരം: കോഴിക്കോട് പുതുപ്പാടി മർക്കസ് യുനാനി മെഡിക്കൽ കോളേജിലെ 51സീറ്റുകളിലേക്ക് 27ന് രാവിലെ 10ന് സ്പോട്ട് അഡ്‌മിഷൻ നടത്തും. തിരുവനന്തപുരം ശാന്തിനഗർ ഹൗസിംഗ് ബോർഡ് ബിൽഡിംഗിലെ 5-ാം നിലയിലെ എൻട്രൻസ് കമ്മിഷണറേറ്റിലാണ് അഡ്‌മിഷൻ. വാർഷിക ഫീസ് 1.89ലക്ഷം രൂപയാണ്. പട്ടികവിഭാഗം, ഒ.ഇ.സി, മത്സ്യത്തൊഴിലാളികളുടെ മക്കൾ എന്നിവർ 1000രൂപ അടയ്ക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളോടെ ഹയർസെക്കൻഡറിയോ തത്തുല്യ പരീക്ഷയോ മൊത്തം 50ശതമാനം മാർക്കോടെ വിജയിക്കണം. പത്താംക്ലാസിൽ ഉറുദു, അറബിക്, പേർഷ്യൻ എന്നിവയിലേതെങ്കിലുമൊന്ന് പഠിച്ചിരിക്കണം. അല്ലെങ്കിൽ സൊസൈറ്റി, ബോർഡ് നടത്തുന്ന ഉറുദു പ്രവേശനപരീക്ഷ വിജയിച്ചിരിക്കണം. ഒരുവർഷത്തെ പ്രീ-ടിബ് പരീക്ഷ വിജയിക്കണം. രേഖകൾ സഹിതമാണ് സ്പോട്ട് അഡ്‌മിഷനെത്തേണ്ടത്. 29ന് വൈകിട്ട് 5നകം കോളേജുകളിൽ പ്രവേശനം നേടണം. ഫോൺ- 0471 2332123, 2339101, 2339102, 2339103, 2339104