തിരുവനന്തപുരം: ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയ സിനിമ 'ഖരം' അടുത്തമാസം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുമെന്ന് സംവിധായകൻ ഡോ.പി.വി ജോസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. എഴുപതുകൾ വരെയുള്ള കേരളത്തിന്റെ രാഷ്ട്രീയസാമൂഹ്യ ചരിത്രമാണ് സിനിമയുടെ പ്രമേയം. ചിലിയിൽനടന്ന സൗത്ത് ഫിലിം ആൻഡ് ആർട്‌സ് അക്കാദമി ചലച്ചിത്രമേളയിൽ മികച്ച തിരക്കഥ, ഛായാഗ്രഹണം എന്നിവയടക്കം നാല് പുരസ്‌കാരങ്ങൾ ലഭിച്ചു. ഇതുകൂടാതെ 12 ഓളം പുരസ്‌കാരങ്ങളും നേടി. സന്തോഷ് കീഴാറ്റൂർ, പ്രവീണ മാധവൻ, പ്രകാശ് ചെങ്ങൽ തുടങ്ങിയവരാണ് മുഖ്യവേഷത്തിലെത്തുന്നത്. ഛായാഗ്രഹകൻ രാജ്കുമാർ, അഭിനേത്രി ആനന്ദ് ജ്യോതി തുടങ്ങിയവർ പങ്കെടുത്തു.