വെഞ്ഞാറമൂട്: മരം മുറിക്കുന്നതിനിടെ തെങ്ങ് പിഴുതുവീണ് പൂലന്തറ ചെറുവള്ളി അശ്വതി ഭവനിൽ മോഹനൻ നായർ (52) മരിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ പിരപ്പൻകോട് ഹാപ്പിലാൻഡിന് സമീപം മരം മുറിച്ചു മാറ്റുന്നതിനിടെയാണ് അപകടം. കട്ടവാൾ ഉപയോഗിച്ച് മരംമുറിച്ചുമാറ്റവേ , മരം മറിഞ്ഞ് സമീപത്തെ തെങ്ങിൽ വീഴുകയും തെങ്ങ് പിഴുത് മോഹനൻ നായരുടെ മേൽ പതിക്കുകമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോത്തൻകോട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ മോഹനൻ നായർ , മരംമുറിക്കുന്നതിനും പോകുമായിരുന്നു. ഭാര്യ ശശികല. മക്കൾ ആദർശ്, അശ്വതി .