തിരുവനന്തപുരം : രാജ്യത്തെ മുൻനിര ജെം ആൻഡ് ജ്വല്ലറി മാഗസിനായ ആർട്ട് ഓഫ് ജ്വല്ളറിയുടെ മലയാളം പതിപ്പ് പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് ഹോട്ടൽ അപ്പോളോ ഡിമോറോയിൽ നടന്ന ചടങ്ങിൽ മന്ത്രി തോമസ് ഐസക്കാണ് പ്രകാശനം നിർവഹിച്ചത്. എ.കെ.ജി.എസ്.എം.എ ഭാരവാഹികളായ ജസ്റ്റിൻ പാലത്ര, പി.സി. നടേശൻ, അയമു ഹാജി എന്നിവർ പങ്കെടുത്തു. ബംഗളൂരു എ.ഒ.ജെ മീഡിയെ, തൃശൂർ പി.വി.ജെ എൻഡേവേഴ്സ്, മലപ്പുറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെം ആൻഡ് ജ്വല്ലറി, മലപ്പുറം ഇൻകെൽ സിറ്റി എന്നിവയുടെ സംയുക്ത സംരംഭമാണ് ആർട്ട് ഓഫ് ജ്വല്ലറി. ആഭരണ വ്യാപാര, വ്യവസായ രംഗത്തെ ദൈനംദിന വ്യതിയാനങ്ങളെ അടിസ്ഥാനമാക്കി പ്രസിദ്ധീകരിക്കുന്ന ആർട്ട് ഓഫ് ജ്വല്ലറി സ്വർണ വ്യാപാരികളുടെ വഴികാട്ടിയാണ്.