dwyane-bravo

ജമൈക്ക : വെസ്റ്റ് ഇൻഡീസ് ആൾ റൗണ്ടർ ഡ്വെൻ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 35 കാരനായ ബ്രാവോ വിൻഡീസിനുവേണ്ടി എല്ലാ ഫോർമാറ്റുകളിലുമായി 270 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2004 ൽ ഇംഗ്ളണ്ടിനെതിരെ ഏകദിനത്തിലായിരുന്നു അന്താരാഷ്ട്ര അരങ്ങേറ്റം., 2012, 2016 ട്വന്റി 20 ലോകകപ്പുകളിൽ വിൻഡീസിനെ കിരീടമണിയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. 2016 ലോകകപ്പിലാണ് അവസാനമായി ട്വന്റി 20 കളിച്ചത്.

. 40 ടെസ്റ്റുകളിൽനിന്ന് മൂന്ന് സെഞ്ച്വറിയടക്കം 2200 റൺസും 86 വിക്കറ്റുകളും നേടി.

. 2010 ലാണ് അവസാനമായി ടെസറ്റ് കളിച്ചത്.

. 164 ഏകദിനങ്ങളിൽനിന്ന് 2968 റൺസും 199 വിക്കറ്റുകളും.

. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർകിംഗ്സിനുവേണ്ടി കളി തുടരും.