സൂറിച്ച് : ലോകചാമ്പ്യൻമാരായ ഫ്രാൻസിനെ മറികടന്ന് ബെൽജിയം ഫിഫ റാങ്കിംഗിൽ ഒന്നാംസ്ഥാനത്തെത്തി. ബെൽജിയത്തിന് 1733 റാങ്കിംഗ് പോയിന്റാണുള്ളത്. ഒരു പോയിന്റിനാണ് ഫ്രാൻസിനെ മറികടന്നത്. ഇൗമാസം നടന്ന രണ്ട് അന്താരാഷ്ട്ര മത്സരങ്ങളിൽ ഒന്ന് വിജയിക്കുകയും ഒന്ന് സമനിലയിലാക്കുകയും ചെയ്തതാണ് ബെൽജിയത്തിന്റെ റാങ്ക് മുന്നേറ്റത്തിന് വഴിയൊരുക്കിയത്. കഴിഞ്ഞമാസം ഫ്രാൻസും ബെൽജിയവും പോയിന്റ് നിലയിൽ തുല്യതയിലായിരുന്നു.
ഇന്ത്യ ഫിഫറാങ്കിംഗിൽ 97-ാം സ്ഥാനത്ത് തുടരുകയാണ്.