ശ്രീകാര്യം: തമിഴ്‌നാട് തിരുവട്ടിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം, പിടിച്ചുപറിയടക്കം നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയായ ശ്രീകാര്യം സ്വദേശിയെ പൊലീസ് അറസ്റ്റുചെയ്തു. മുൻപ് ചെറുവയ്ക്കൽ പ്രഭാവിലാസം ഹൗസ് നമ്പർ 187 ലെ താമസക്കാരനായിരുന്ന വിഷ്ണു എന്ന കിരൺ (37) ആണ് അറസ്റ്റിലായത്.
തമിഴ്‌നാട്ടിൽ ഒരു കൊലപാതകശ്രമ കേസിൽപ്പെട്ടാണ് ഇയാൾ കേരളത്തിലേക്ക് കടന്നത്. തിരുവട്ടിയൂരിൽ വ്യാജ വിലാസത്തിലാണ് താമസിച്ചിരുന്നത്. കേരളത്തിലെത്തിയശേഷം എറണാകുളത്ത് മോഷണക്കേസിലും ഇയാൾ പ്രതിയായി. ക്രിമിനൽ കേസിൽപ്പെട്ട ഒരു യുവതിയോടൊപ്പം പോത്തൻകോട്ട് ഒളിച്ചുതാമസിക്കവെ ശ്രീകാര്യം പൊലീസ് പിടികൂടുകയായിരുന്നു. തമിഴ്‌നാട് പൊലീസിന്റെ അറിയിപ്പിനെ തുടർന്ന് കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ അനിൽകുമാറിന്റെ മേൽനോട്ടത്തിൽ ശ്രീകാര്യം എസ്.ഐ സനോജ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. എസ്.സി.പി.ഒമാരായ നിതീഷ്, സാബു, ഷിബു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്. ഇയാളെ തിരുവട്ടിയൂർ പൊലീസിന് കൈമാറി.