ഗോഹട്ടി : ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്.സിയും നോർത്ത് ഇൗസ്റ്റ് യുണൈറ്റഡും 1-1ന് സമനിലയിൽ പിരിഞ്ഞു. നോർത്ത് ഇൗസ്റ്റിനായി 20-ാം മിനിട്ടിൽ ഒാഗ്ബെച്ചെയും ജാംഷഡ്പൂരിനായി 49-ാം മിനിട്ടിൽ ഫാറൂഖ് ചൗധരിയും ഗോൾ നേടി. 45-ാം മിനിട്ടിൽ നോർത്ത് ഇൗസ്റ്റിന്റെ കോമോർസ്കി ചുവപ്പുകാർഡ് കണ്ട് പുറത്തായി.