തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും ഇന്ത്യൻ ഫെഡറേഷൻ ഒഫ് സ്മാൾ ആൻഡ് മീഡിയം ന്യൂസ്പേപ്പർ അഖിലേന്ത്യാ പ്രസിഡന്റുമായ പേരൂർക്കട എൻ.സി.സി നഗർ ജേർണലിസ്റ്റ് കോളനി 303ൽ പൂവച്ചൽ സദാശിവൻ (75) അന്തരിച്ചു. പൂവച്ചൽ കാവിൻപുറം കുടുംബാംഗമാണ്. 'കണ്ടതും കേട്ടതും', 'സഹകരണ മേഖല', ' റെയിൽ ന്യൂസ്' എന്നീ പ്രസിദ്ധീകരണങ്ങളുടെ മാനേജിംഗ് എഡിറ്റർ ആയിരുന്നു. റെയിൽവേ യൂസേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, പത്രപ്രവർത്തക പെൻഷണേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, സെൻട്രൽ പ്രസ് അക്രഡിറ്റേഷൻ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ഓമനഅമ്മ (റിട്ട ഫിനാൻഷ്യൽ അസിസ്റ്റന്റ് ഹാൻഡ്ലൂം) മക്കൾ: ഒ.എസ്. അജിത (ആർ.സി.സി., തിരുവനന്തപുരം),ഒ എസ് അനിത (അസിസ്റ്റന്റ് പ്രൊഫസർ, വേൽസ് ലോ യൂണവേഴ്സിറ്റി ചെന്നൈ), ഒ.എസ് മണികണ്ഠൻ (വൈസ് പ്രസിഡന്റ് എൻവെസ്നെറ്റ്). മരുമക്കൾ: അഡ്വ. കെ.നാരായണൻ നായർ,പി.വനേശ്കുമാർ (ഡെപ്യൂട്ടി ജനറൽ മാനേജർ റ്റി.വി.എസ് ചെന്നൈ), പി. ദിവ്യ (ക്യുബെസ്റ്റ്, ടെക്നോപാർക്ക്). സംസ്കാരം ഇന്നുച്ചയ്ക്ക് 2.30ന് തൈക്കാട് ശാന്തികവാടത്തിൽ.