crime

തിരുവനന്തപുരം: ചാല മാർക്കറ്റിൽ കച്ചവടക്കാർ തമ്മിലുണ്ടായ കൈയാങ്കളിയിൽ ഒരാൾക്ക് പരിക്കേറ്റു. ഇലക്കടയിൽ ജോലിചെയ്യുന്ന വെമ്പായം സ്വദേശി മനോഹരന്റെ (58) തലയ്‌ക്കാണ് സാരമായി പരിക്കേറ്റത്. സംഭവത്തിൽ സമീപത്തെ പച്ചക്കടയിലെ തൊഴിലാളിയായ തെങ്കാശി സ്വദേശി അഴകപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി 11.30നായിരുന്നു സംഭവം. രാത്രി ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വാക്കേറ്റത്തെത്തുടർന്ന് അഴകപ്പൻ മനോഹരനെ കമ്പിപ്പാരകൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു. ചോരവാർന്നു കിടന്ന മനോഹരനെ പൊലീസ് ആംബുലൻസിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഫോർട്ട് പൊലീസ് കേസെടുത്തു.