s

കിളിമാനൂർ: ആശുപത്രിയിൽ കിടക്കുന്ന മകളെ കാണാൻ ബൈക്കിൽ പോകവേ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് അച്ഛൻ മരിച്ചു. ഇന്നലെ രാത്രി ഒൻപതിന് കിളിമാനൂർ മാർക്കറ്റ് റോഡിൽ സാജി ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം.

തട്ടത്തുമല നെടുമ്പാറ പറണ്ടക്കുഴി അക്കരവിള വീട്ടിൽ സുശീലൻ ആണ് (50) മരിച്ചത്. എതിർദിശയിൽ നിന്ന് വന്ന ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് ബൈക്കുകളിലെയും യാത്രികർ റോഡിലേക്ക് തെറിച്ചുവീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുശീലനെയും മറ്റേ ബൈക്ക് ഓടിച്ചിരുന്ന പേരൂർ ചരുവിള വീട്ടിൽ ദിനിലിനെയും (27) വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും സുശീലൻ മരിച്ചു. ടാപ്പിംഗ് തൊഴിലാളിയാണ് സുശീലൻ. ഭാര്യ: സുനിത (മോളി). മക്കൾ: സൂര്യ, സുചി. മരുമകൻ: ഷിബു.