crime

നെയ്യാറ്റിൻകര: ജുവല്ലറിയിൽ നിന്ന് നാല് ലക്ഷം രൂപയുടെ വളകൾ മോഷ്ടിച്ച തമിഴ്നാട് സ്വദേശിനികളെ അറസ്റ്റ് ചെയ്തു. നെയ്യാറ്രിൻകര തൃശൂർ ജുവല്ലറിയിൽ ചൊവ്വാഴ്ചയായിരുന്നു മോഷണം. മധുര നീലക്കോട്ട സ്വദേശിനികളായ പാണ്ഡിയമ്മ (50)​,​ സെൽവി (47) എന്നിവരെയാണ് ഇന്നലെ നീലക്കോട്ടയിലെ വീട്ടിൽ നിന്ന്​ നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്. ഒരുലക്ഷം രൂപ വീതം വിലവരുന്ന നാല് സ്വർണവളകളാണ് ഇവർ മോഷ്ടിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ വഴിയാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. തുടർന്ന് തമിഴ്നാട് പൊലീസിന്റെ സഹായം തേടുകയായിരുന്നു. പ്രതികളെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.