sara

ജറുസലേം: പ്രധാനമന്ത്രി ബെഞ്ചമിൻനെതന്യാഹുവിന്റെ ഭാര്യ സാറാ നെതന്യാഹു ഭക്ഷണപ്രിയത്തിന്റെ പേരിൽ അകത്താകുമോ എന്നാണ് ഇസ്രയേലിലെ ഇപ്പോഴത്തെ ചർച്ച. ഭക്ഷണ അഴിമതിയുടെ പേരിൽ വിചാരണ നേരിടുന്ന സാറ അടുത്തിടെ കോടതിയിൽ ഹാജരായതോടെ കേസ് വീണ്ടും ചർച്ചയായത്. ചില്ലറകാശൊന്നുമല്ല സാറ ഭക്ഷണത്തിനുവേണ്ടി ചെലവാക്കിയത്. 2010 മുതൽ 13 വരെയുള്ള ഭക്ഷണത്തിന്റെ ചെലവ് കേട്ടാൽ ഞെട്ടും. എഴുപത്തിമൂന്നു ലക്ഷം രൂപ.

ഇതെല്ലാം പോയത് സർക്കാർ ഖജനാവിൽ നിന്നും. ഇത്രയും ഭക്ഷണം സാറതന്നെ തിന്നോ എന്നാണ് ജനങ്ങൾക്ക് സംശയം.

സ്വകാര്യ പാചകക്കാരിൽ നിന്നും കേറ്ററിംഗ് ഇടപാടുകാരിൽ നിന്നുമാണ് ഇത്രയും തുകയ്ക്കുള്ള ഭക്ഷണം ഒൗദ്യോഗിക വസതിയിലേക്ക് ഒാർഡർചെയ്തത്. വീട്ടിൽ ഇഷ്ടഭക്ഷണമുണ്ടാക്കാനായി മുഴുവൻ സമയ പാചകക്കാരനും സഹായികളും ഉണ്ടായിരിക്കെയാണ് ഇൗ ധൂർത്ത്.

വിചാരണ തുടങ്ങിയിട്ട് കുറച്ചുനാളായെങ്കിലും സാറ കോടതിയിൽ ഹാജരാവുന്നത് ആദ്യമായാണ്. കോടതിമുറിയിൽ സാറ ഒന്നും ഉരിയാടിയില്ലെന്നാണ് കേൾക്കുന്നത്. നവംബറിലാണ് അടുത്ത ഹിയറിംഗ്.

കേസിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും ഭാര്യയുടെ ഭക്ഷണപ്രേമം പ്രധാനമന്ത്രിക്ക് ആകെ നാണക്കേടായിരിക്കുകയാണ്. സാറയുടെ ആർഭാട ജീവിത്തത്തെക്കുറിച്ചും മോശം പെരുമാറ്റത്തെക്കുറിച്ചും നിരവധി ആരോപണങ്ങൾ ഉർന്നിരുന്നു. മോശമായി പെരുമാറിയെന്നാരോപിച്ച് വീട്ടിലെ ചീഫ് കെയർടേക്കർ സാറയ്ക്ക് എതിരേ പരാതി നൽകിയിരുന്നു. 32 ലക്ഷം രൂപയാണ് ഈ കേസിൽ നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചത്. സാറായുടെ പിങ്ക് ഷാംപെയ്ൻ പ്രിയത്തെക്കുറിച്ച് അന്ന് കെയർടേക്കർ തുറന്നുപറഞ്ഞിരുന്നു. അവരുടെ വായടപ്പിക്കാൻ പലവഴിയും നോക്കിയെങ്കിലു വിജയിച്ചില്ല.