നേമം: പുന്നമൂട് ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ ഹൈടെക് ക്ലാസ് മുറികളുടെ പ്രവർത്തനോദ്ഘാടനം നടന്നു. ഇന്നലെ സ്കൂൾ അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് സ്കൂൾ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായിട്ടാണ് 18 ക്ലാസ്സ് മുറികൾ ഹൈടെക് ആക്കിയതെന്നും സ്കൂൾ വികസനത്തിന് 3 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എം. വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷനായ സമ്മേളനത്തിൽ സ്കൂൾ ആക്ഷൻ പ്ലാൻ ജില്ലാ പഞ്ചായത്ത് അംഗം വി. ലതാകുമാരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ റോബിൻ ജോസ്, പി.ടി.എ പ്രസിഡന്റ് എസ്. ഉദയകുമാർ, കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ജയലക്ഷ്മി, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം ജി. സതീശൻ, വാർഡ് അംഗം സിന്ധു. ജി.എസ്, ടെക്നോപാർക്ക് ക്യൂബർസ്റ്റ് ടെക്നോളജി സീനിയർ ഓഡിറ്റർ സന്തോഷ് കുമാർ, മുത്തുക്കുഴി ജയൻ, എസ്.ആർ. ശ്രീരാജ്, കെ. വിജയകുമാർ, സി.എസ്. രാധാകൃഷൻ, ഹെഡ്മിസ്ട്രസ് അനിത. വി.വി. തുടങ്ങിയവർ പങ്കെടുത്തു.
ഹൈടെക് സജ്ജീകരണത്തിന് സംഭാവന നൽകിയ വ്യക്തികളേയും, ദേശീയ പവർലിഫ്റ്റിംഗിൽ വെള്ളി മെഡൽ നേടിയ വിഷ്ണു മോഹൻ, സംസ്ഥാന സ്കൂൾ ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ അഖിൽ. എസ്.കുമാർ തുടങ്ങിയ വിദ്യാർത്ഥികളെ സമ്മേളനത്തിൽ ആദരിച്ചു.