ശിവഗിരി: ശ്രീനാരായണ ധർമ്മം എന്ന ജീവാംശത്തെ പ്രതിഷ്ഠിച്ച് പ്രവർത്തിച്ച ഘട്ടങ്ങളിൽ എസ്.എൻ.ഡി.പി യോഗത്തിന് സംഘടനാപരമായ ഉന്നതി കൈവരിക്കാൻ കഴിഞ്ഞുവെന്ന് എം.ബി. ശ്രീകുമാർ പറഞ്ഞു. ശിവഗിരി ആചാര്യസ്മൃതി സമ്മേളനത്തിൽ യോഗം നേതാക്കൾ 1970 മുതൽ 96 വരെ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യന്മാർ യോഗം സാരഥിമാരായിരുന്ന കാലത്ത് ഗുരുധർമ്മത്തെ യോഗത്തിന്റെ പ്രാണവായുവായി സ്വീകരിച്ചു. ആർ. ശങ്കർ വരെയുള്ള യോഗം നേതാക്കളുടെ കാലഘട്ടം ഇത് തെളിയിക്കുന്നു. അതിനു ശേഷം 1996ൽ വെള്ളാപ്പള്ളി നടേശൻ യോഗത്തിന്റെ അമരക്കാരനായ ശേഷവും ഇത് ദർശിക്കാൻ കഴിയുന്നു. ഡോ. പല്പുവും ടി.കെ. മാധവനുമാണ് സംഘടനാ രംഗത്ത് തന്റെ വഴികാട്ടികളെന്ന് പ്രഖ്യാപിക്കുകയും അവർ നയിച്ച പാതയിലൂടെ മുന്നോട്ട് പോവുകയും ചെയ്തത് കൊണ്ടാണ് നാളിതുവരെ കൈവരിക്കാൻ കഴിയാത്ത നേട്ടങ്ങൾ എസ്.എൻ.ഡി.പി യോഗത്തിനുണ്ടായത്. ഏറ്റവും ഒടുവിൽ ഗുരുദേവന്റെ മഹാസമാധി നവതി ആചരണം ധർമ്മസംഘം ട്രസ്റ്റുമായി ചേർന്ന് മഹാസംഭവമാക്കി തീർക്കാനും കഴിഞ്ഞതായി ശ്രീകുമാർ പറഞ്ഞു.
ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അ്യക്ഷത വഹിച്ചു. സ്വാമി സാന്ദ്രാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി ഗുരുപ്രകാശം, യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ഷാജി ബാലുശ്ശേരി, ടി.കെ. കുട്ടപ്പൻ ഡൽഹി, ബി. ബാലേഷ് മുംബയ്, എസ്. ഗോപാലകൃഷ്ണൻ മുംബയ്, ഡി. ചന്ദ്രബോസ് കടയ്ക്കൽ, പി.കെ. ശശാങ്കൻ കടയ്ക്കൽ, അഡ്വ. സിനിൽ മുണ്ടപ്പള്ളി, സന്ദീപ് പച്ചയിൽ, വിജീഷ് മേടയിൽ, ഡി. പ്രേംരാജ്, ആലുവിള അജിത്ത്, അജി എസ്.ആർ.എം, സജി എസ്.ആർ.എം തുടങ്ങിയവർ സംബന്ധിച്ചു.
കോവളം, കടയ്ക്കൽ, ഡൽഹി, മുംബയ്, യു.എ.ഇ യൂണിയനുകളുടെ നേതൃത്വത്തിൽ പ്രവർത്തകരും ഭക്തജനങ്ങളും ഇന്നലെ ശിവഗിരിയിൽ എത്തിച്ചേർന്നു.
ഫോട്ടോ: ശിവഗിരിയിൽ ആചാര്യസ്മൃതി സമ്മേളനത്തിൽ എം.ബി. ശ്രീകുമാർ സംസാരിക്കുന്നു, എസ്. ഗോപാലകൃഷ്ണൻ, ബി. ബാലേഷ് , പി.കെ. ശശാങ്കൻ, ചന്ദ്രബോസ്, ടി.കെ. കുട്ടപ്പൻ, സ്വാമി സച്ചിദാനന്ദ, ഷാജി ബാലുശ്ശേരി, ആലുവിള അജിത്ത്, വിജീഷ് മേടയിൽ എന്നിവർ സമീപം