vishnu
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ നിർദ്ധനരായ രോഗികൾക്ക് ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ മാസം തോറും നൽകി വരുന്ന ധനസഹായ വിതരണം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് നിർവഹിക്കുന്നു. സി.വിഷ്ണുഭക്തൻ, ഡോ.ശബ്നം, ശിവദാസ് എന്നിവർ സമീപം.

ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ട് നിർദ്ദേശിക്കുന്ന നിർദ്ധനരായ രോഗികൾക്കും ഡയാലിസിസ് ചെലവിനായി 25 ഡയാലിസിസ് രോഗികൾക്കും ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ മാസം തോറും നൽകുന്ന ധനസഹായ വിതരണം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് നിർവഹിച്ചു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ആർദ്രം പദ്ധതി പ്രകാരം നിർമിക്കുന്ന വികസന പ്രവർത്തനങ്ങളിൽ അമ്പത് കോടി അറുപത്തിയേഴ് ലക്ഷം രൂപയ്ക്ക് സാങ്കേതിക അനുമതി ലഭിച്ചതായി ഉദ്ഘാടന പ്രസംഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അഞ്ചുനില മന്ദിരമാണ് നിർമിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ വി.ശശിയുടെ ശ്രമഫലമായാണ് ഫണ്ട് ലഭിച്ചത്. നിർമ്മാണം സമയബന്ധിതമായി കാര്യക്ഷമതയോടെ നടത്തുവാൻ ശ്രദ്ധിക്കണമെന്ന് ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ പറഞ്ഞു. ചടങ്ങിൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷബ്നം, ശിവദാസ് പങ്കെടുത്തു.

അടിക്കുറിപ്പ്: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ നിർദ്ധനരായ രോഗികൾക്ക് ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ മാസം തോറും നൽകി വരുന്ന ധനസഹായ വിതരണം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് നിർവഹിക്കുന്നു. സി.വിഷ്ണുഭക്തൻ, ഡോ.ശബ്നം, ശിവദാസ് എന്നിവർ സമീപം.