കിളിമാനൂർ: കായാട്ടുകോണം പാടശേഖരത്തിൽ കാർഷിക കർമസേന കൊയ്ത്തുത്സവം സംഘടിപ്പിച്ചു കിളിമാനൂർ; ബ്ലോക്ക് പഞ്ചായത്ത് കാർഷിക കർമസേനയുടെ നേതൃത്വത്തിൽ നടന്ന കൃഷിയിൽ നൂറുമേനിയുടെ വിളവെടുപ്പ്. ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കി വരുന്ന കാർഷിക വികസനവും തരിശ് രഹിത ബ്ലോക്കും പദ്ധതിയുടെ ഭാഗമായാണ് തരിശ് കിടന്ന പാടശേഖരത്തിൽ കൃഷിയിറക്കിയത്. ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെയായിരുന്നു കൃഷി. കാർഷിക സംസ്കൃതിയെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യവും കാർഷിക സ്വയംപര്യാപ്തതയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. കൊയ്‍ത്തുത്സവത്തിൽ പങ്കാളികളാകാൻ ചെങ്കിക്കുന്ന് വി. വി. എൽ.പി.എസിലെ കുട്ടികളും അദ്ധ്യാപകരും ഒപ്പംകൂടി. കൊയ്ത്തുത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാഷൈജുദേവ് ഉദ്ഘാടനം ചെയ്തു. കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജലക്ഷ്മി അമ്മാൾ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ബേബിസുധ, എൽ.ശാലിനി, കിളിമാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ദേവദാസ്, വിവിധ ജനപ്രതിനിധികൾ , നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.