bhavana

കാട്ടാക്കട: ജനാധിപത്യ ബോധം പകർന്ന് ഭാവന ബാലവേദി തിരെഞ്ഞെടുപ്പ് നടന്നു. ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ പൂഴനാട് നീരാഴികോണംഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്കാരിക കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ബാലവേദി ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള പൊതുയോഗം കൂടിയപ്പോൾ തന്നെ 22 പേർ ബാലവേദി പ്രസിഡന്റാകാൻ രംഗത്തെത്തി. രാഷ്ട്രീയ വേർതിരിവുകളില്ലാതെ എല്ലാകുട്ടികളും തെരെഞ്ഞെടുപ്പ് മതിയെന്ന് അറിയിച്ചതോടെ വെറും തെരെഞ്ഞെടുപ്പാക്കേണ്ടന്ന് ഗ്രന്ഥശാല ഭാരവാഹികളും തീരുമാനിച്ചു.

ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ കുട്ടികൾ പകർന്ന് നൽകുന്ന രീതിയിൽ ബാല പാർലമെന്റ് എന്ന ആശയത്തിൽ എത്തിചേർന്നു. തുടർന്ന് ബാലവേദി അംഗങ്ങളുടെ വേട്ടർ പട്ടിക പ്രസീദ്ധികരിച്ചു 'നോമിനേഷൻ, സുക്ഷ്മ പരിശോധന, പിൻവലിക്കൽ എല്ലാം കഴിഞ്ഞപ്പോൾ 20 പേർ അന്തിമ, സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചു. മത്സരിക്കാത്ത കുട്ടികൾ തന്നെ പോളിംഗ് ഓഫീസർമാരായി.

മത്സരിച്ച 20 പേർക്കും നാട്ടുകാരുടെ വക സ്വീകരണം കൂടിയായപ്പോൾ ഉത്സവ പ്രതീതിയായി. മത്സരത്തിന്റെ പ്രത്യേകത ആരും തോൽക്കുന്നില്ല എന്നതാണ്. എറ്റുവും കൂടുതൽ വോട്ട് നേടിയ ആൾ പ്രസിഡന്റ് തൊട്ട് താഴെ എത്തിയവർ സെക്രട്ടറി അങ്ങനെ താഴോട്ട് വിവിധ ഭാരവാഹികൾ അഖിൽ സുരേന്ദ്രൻ, മിഥുൻ, അബിൻ, ദാസ് എന്നിവർ ഒരേ വോട്ട് നേടി മുന്നിൽ എത്തി. സെക്രട്ടറി ആകാനുള്ള മത്സരത്തിൽ ജോബിതജോസ്, സുചിത്ര എന്നിവർക്ക് വോട്ട് ഒരു പോലെ ലഭിച്ചു.