ആറ്റിങ്ങൽ: ശബലിമല യുവതി പ്രവേശനത്തിനെതിരെ ആറ്റിങ്ങലിൽ നാമജപ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകിയ 42 പേരെ പൊലീസ് അറസ്റ്റുചെയ്തു. ദേശീയപാതയിൽ ഗതാഗതം തടഞ്ഞ് ഘോഷയാത്ര നടത്തിയതിനും കോടതി വിധിക്കെതിരെ തെരുവിൽ പ്രതിഷേധിച്ചതിനുമാണ് കേസ്. ഇനിയും നിരവധിപേർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്. അറസ്റ്റിലായവരിൽ നാഗരസഭാ കൗൺസിലർമാരും സംഘടനാദേശീയ നേതാക്കളും ഉൾപ്പെടുന്നു. അറസ്റ്റുചെയ്തവരെ ജാമ്യത്തിൽ വിട്ടു. അറസ്റ്റിലായവർ: സന്തോഷ്(45)​,​ അജിത് പ്രസാദ്( 52)​,​ ശിവൻപിള്ള(61)​,​ പത്മനാഭൻ(51)​,​ ശ്രീലത(51)​,​ രാജേഷ്( 30)​,​ മുരളി( 55)​,​ രാജശേഖരൻ നായർ(59)​,​ മുകേഷ്(40)​,​ രാജേഷ്(49)​,​ പ്രവീൺ കുമാർ(37)​,​ ശിവകുമാർ( 39)​,​ കിഴുവിലം സ്വദേശികളായ കരുണാകരപിള്ള(74)​,​ ഗിരീശൻ( 39)​,​ ഷാജു(42)​,​ ദീപേഷ്(40)​,​ പ്രേംരാജ്( 58)​,​ വർ‌ക്കല സ്വദേശികളായ സ്വപ്ന ശേഖർ(45)​,​ സുനിൽകുമാർ(47)​,​ ബൈജു.വി.ആർ( 45)​,​ പ്രിയ ഗോപൻ(41)​,​ പാലാംകോണം സ്വദേശി ദീലീപ്കുമാർ(56)​,​ കടുവയിൽ സ്വദേശി സുനിൽകുമാരൻ നായർ(45)​,​ പരവൂർ സ്വദേശി ആദർശ്( 36)​,​ കണ്ണമ്പ സ്വദേശി സുനിൽകുമാർ(47)​,​ തച്ചപ്പള്ളി സ്വദേശി അനിൽകുമാർ(40)​,​ ആലംകോട് സ്വദേശികളായ കൃഷ്ണൻകുട്ടിനായർ(60)​,​ ഷിബുലാൽ(42)​,​ അനൂപ്(36)​,​ ഷിനോദ്( 41)​,​കൊല്ലമ്പുഴ സ്വദേശി ചന്ദ്രബാബു(38)​,​ കരവാരം സ്വദേശി തോട്ടയ്ക്കാട് ശശി(65)​, ഉല്ലാസ്(49)​,​ ചന്ദ്രബോസ്(55)​,​ ജയ്സൺ(41)​,​ ലായ്(56),​​​ കൊടുമൺ സ്വദേശി മണികണ്ഠൻ (45)​,​ ​,​ മുദാക്കൽ സ്വദേശി മഹേഷ്(37)​,​ നഗരൂർ സ്വദേശികളായ ബിജുകുമാർ(47)​ രത്നാകരൻ (62)​,​ രാജേഷ്(40)​,​ വെള്ളല്ലൂർ സ്വദേശി പ്രദീപ് കുമാർ( 43)​. നാമജപ ഘോഷയാത്ര നടത്തിയ സംഘപരിവാർ‌ നേതൃത്വത്തിനെതിരേയാണ് ഇപ്പോൾ നടപടി സ്വീകരിച്ചതെന്നും എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ നാമജപഘോഷയാത്രക്ക് നേതൃത്വം നൽകിയവരുടെ വിവരം ശേഖരിക്കുകയാണെന്നും അവർക്കെതിരെ അടുത്ത ദിവസങ്ങളിൽ അറസ്റ്റ് ഉണ്ടാകുമെന്നും സി.ഐ പറഞ്ഞു.