പാലോട്: മാലിന്യപ്ലാന്റ് വിരുദ്ധ സമരത്തിന്റെ ഭാഗമായി പശ്ചിമഘട്ട നദീ സംരക്ഷണ സമര പ്രഖ്യാപന സമ്മേളനവും സെക്രട്ടറിയേറ്റ് മാർച്ച് ആലോചന യോഗവും നടന്നു. ബി. പവിത്രകുമാറിന്റെ അദ്ധ്യക്ഷതയിൽ സമരസമിതി ചെയർമാൻ നിസാർ മുഹമ്മദ് സുൽഫി സ്വാഗതം പറഞ്ഞു. സലീം പള്ളിവിള ആമുഖ പ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് പ്രതിപക്ഷനേതാവ് ആനാട് ജയൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഡി. രഘുനാഥൻ നായർ, പി.എസ്. ബാജിലാൽ, കല്ലറ ശിവദാസൻ നായർ, കെ.പി.സി.സി അംഗം വെഞ്ഞാറമൂട് ഷംസുദീൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വെള്ളയംദേശം അനിൽ, മുസ്ലിം ലീഗ് നേതാക്കളായ എം.കെ. സലീം, വെൽഫയർ പാർട്ടി നേതാവ് കല്ലറ മധു, കല്ലറ ബിജു, നന്ദിയോട് അരുൺ രാജൻ, തെന്നൂർ ഷാജി, സുദീർഷാ, അഖിലേഷ് ഗോപിനാഥ്‌, പെരിങ്ങമ്മല സൈഫുദ്ദീൻ, കൊച്ചുവിള അൻസാരി, പാങ്ങോട് അബ്ദുള്ള, പനവൂർ ഖാലിദ്, പനവൂർ ഷാജി, വട്ടക്കരിക്കകം ദിലീപ്, നെല്ലനാട് താഹിർ, കൊച്ചാലുംമൂട് ഹുസൈൻ, പെരിങ്ങമ്മല വിമൽരാജ്, ചക്കമല ഷാനവാസ് തുടങ്ങിയവർ പ്രസംഗിച്ചു.