f

വെഞ്ഞാറമൂട്: കൃഷിയും കലയും കോർത്തിണക്കി കളമച്ചൽ പാടത്ത് വിത്ത് എറിഞപ്പോൾ കൊയ്ത് എടുത്തത് നൂറ് മേനി. യുവ തലമുറക്ക് ആവേശമായി പുതിയ കാർഷിക സംസ്കാരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഭാരത് ഭവന്റെ ഓർഗാനിക് തിയറ്റർ എന്ന പദ്ധതി.

കഴിഞ്ഞ തൊണ്ണൂറ് ദിവസങ്ങളിലായ് അൻപതോളം കലാകാരൻമാരും, കർഷകരും ഒരുമിച്ചാണ് കൃഷിയും, നാടക പരിശീലനവും. കൃഷിയുടെ ഇടവേളകളിൽ താല്പര്യമുള്ളവരെ നാടക പരിശീലനത്തിന് തിരഞ്ഞെടുത്ത് അവർക്കായി കൂട്ട് കൃഷി എന്ന നാടകം പരിശീലിപ്പിക്കുകയായിരുന്നു. ഓർഗാനിക് തീയറ്ററായ ഭാരത് ഭവൻ. നാട്ടിലെ നാടകനടനായ ഷെരിഫ് പാങ്ങോടും, ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂരും ചേർന്നാണ് കർഷകർക്ക് നാടകപരിശീലനം നല്കിയത്. നൂറോളം കർഷകർ ചേർന്ന് പത്ത് ഏക്കർ സ്ഥലത്ത് വിത്ത് എറിഞ്ഞ് നൂറ് മേനി വിളയിച്ച് കൊയ്ത് എടുത്ത നെല്ല് പ്രളയബാധിതർക്ക് നൽകും. കൊയ്ത് ഉത്സവം ക്യഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാറും, സാസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനും, വാമനപുരം എം.എൽ.എ ഡി.കെ. മുരളിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി, നേമം പുഷ്പരാജ്, ' വാമനപുരം പഞ്ചായത്ത് പ്രസിഡന്റെ കെ. ദേവദാസ്, ബ്ലേക്ക് പ്രസിഡന്റ് കെ.പി. ചന്ദ്രൻ, എസ്.കെ. ലെനിൻ, വി.എസ്. അശോക്, കാക്കക്കുന്ന് മോഹനൻ, ഗീതാ ജോൺ, എസ്.എൻ. സുധീർ തുടങ്ങിയവർ പങ്കെടുത്തു.