തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ സ്പെഷ്യൽ പാക്കേജ് 'അയ്യപ്പ ദർശൻ' എത്തുന്നു. ബുക്ക് ചെയ്യുന്ന യാത്രക്കാരെ സ്വീകരിച്ച് എ.സി ബസിൽ പമ്പയിൽ എത്തിക്കും. മടക്കയാത്രയ്‌ക്കും സൗകര്യമൊരുക്കും. നെടുമ്പാശേരി വിമാനത്താവളം, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുമാണ് പാക്കേജ് ടൂറുകൾ. വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും കെ.എസ്.ആർ.ടി.സി പ്രതിനിധികളുണ്ടാകും. യാത്രക്കാരെ തിരിച്ചറിയുന്നതിന് 'അയ്യപ്പദർശൻ' സ്റ്റിക്കറുകൾ നൽകും. നിലയ്‌ക്കലിൽ ബസ് മാറി കയറേണ്ടതില്ല. പമ്പയിലും സ്വീകരിക്കാൻ പ്രതിനിധികൾ ഉണ്ടാകും. ആവശ്യമുള്ളവർക്ക് പൊലീസിന്റെ വിർച്വൽ ക്യൂ സംവിധാനം ഒരുക്കും. തിരികെ എത്തുമ്പോൾ ഒരു ടിൻ അരവണപായസവും ഒരു കുപ്പിവെള്ളവും നൽകും. കെ.എസ്.ആർ.ടി.സി വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.
അയ്യപ്പദർശൻ പാക്കേജ്
നിരക്ക്
നെടുമ്പാശേരി- പമ്പ (മടക്കയാത്ര ഉൾപ്പെടെ) - 1500രൂപ
ചെങ്ങന്നൂർ - പമ്പ - 900 രൂപ