kerala-uni

വൈവ പരീക്ഷ

നാലാം സെമസ്റ്റർ എം.എ.ഫിലോസഫി വൈവ പരീക്ഷകൾ 30 ന് യൂണിവേഴ്‌സിറ്റികോളേജിലും 31 ന് തിരുവന്തപുരം ഗവ. വനിതാകോളേജിലും നടക്കും.

പരീക്ഷാകേന്ദ്രം

30 ന് ആരംഭിക്കുന്ന ബി.എസ്.സി. (ആന്വൽ സ്‌കീം) മാത്തമാറ്റിക്‌സ് മെയിൻ (സപ്ലിമെന്ററി) പരീക്ഷയ്ക്ക് കൊല്ലം എസ്.എൻ.കോളേജ് മാത്രമായിരിക്കും പരീക്ഷാകേന്ദ്രം. കായംകുളം എം.എസ്.എം.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം എസ്. എൻ.കോളേജിൽ നിന്നും ഹാൾ ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം.

ടൈംടേബിൾ

നവംബർ 1 ന് കമ്പ്യൂട്ടർ സെന്ററിൽ വച്ച് നടക്കുന്ന നാലാം സെമസ്റ്റർ ബി.എഡ്. ഡിഗ്രി ഓൺലൈൻ സ്‌പെഷ്യൽ സപ്ലിമെന്ററി (2015 സ്‌കീം) പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

സീറ്റൊഴിവ്

നിയമ പഠന വകുപ്പിൽ 2018-19 ലെ ഒന്നാം വർഷ എൽ എൽ.എം (സി.എസ്.എസ്)പ്രോഗ്രാമിൽ എസ്.സി./എസ്.ടി. വിഭാഗങ്ങളിൽ 3 സീറ്റുകളും ബി.പി.എൽ.ഫോർവേഡ് കാസ്റ്റ് വിഭാഗത്തിൽ 2 സീറ്റുകളും ഒഴിവുണ്ട്. അർഹരായവർ അസൽരേഖകളുമായി 31 ന് രാവിലെ 10 മണിക്ക് ഡിപ്പാർട്ട്‌മെന്റ് ഓഫീസിൽ ഹാജരാകണം. ഫോൺ: 0471-2308936.


പി.ജി. ഡിപ്ലോമ ഇൻ യോഗ തെറാപ്പി

തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രം സംഘടിപ്പിക്കുന്ന പി.ജി. ഡിപ്ലോമ ഇൻയോഗ തെറാപ്പി (ഈവനിംഗ് ബാച്ച്)കോഴ്‌സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കോഴ്‌സ് കാലാവധി ഒരു വർഷം, സമയം വൈകിട്ട് 5 മുതൽ 7 വരെ. ബിരുദമുളളവർക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീസ് 19,500/- രൂപ. ഉയർന്ന പ്രായപരിധിയില്ല. അപേക്ഷാഫോമിന് സർവകലാശാലാ ഓഫീസ് കാമ്പസിലുളള എസ്.ബി.ഐ. ബ്രാഞ്ചിൽ 57002299878 എന്ന അക്കൗണ്ട് നമ്പറിൽ 100 രൂപ അടച്ച രസീത് സഹിതം പി.എം.ജി. സ്റ്റുഡന്റ്‌സ് സെന്റർ ക്യാമ്പസിലുളള തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രം ഓഫീസിൽ ബന്ധപ്പെടണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 5. വിശദ വിവരങ്ങൾ 0471-2302523.


പുതുക്കിയ പരീക്ഷാകേന്ദ്രങ്ങൾ

30 മുതൽ ആരംഭിക്കുന്ന ബി.എ ആന്വൽ പാർട്ട് മൂന്ന് മെയിൻ സബ്‌സിഡിയറി വിഷയങ്ങളുടെ സപ്ലിമെന്ററി പരീക്ഷകൾക്ക് മാർ ഇവാനിയോസ്‌കോളേജ് തിരുവനന്തപുരം, എസ്.എൻ.കോളേജ് ചെമ്പഴന്തി എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എം.ജികോളേജ് തിരുവനന്തപുരത്തും, ആൾ സെയിന്റ്‌സ്‌കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച പെൺകുട്ടികളും, എൻ.എസ്.എസ്‌കോളേജ് നീറമൺകര പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികളും ഗവ.വിമൻസ്‌കോളേജ് തിരുവനന്തപുരത്തും, ആൾ സെയിന്റ്‌സ്‌കോളേജും, ഗവ.വിമൻസ്‌കോളേജും പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ആൺകുട്ടികൾ ഗവ.ആർട്‌സ്‌കോളേജ് തിരുവനന്തപുരത്തും, ഗവ.സംസ്‌കൃതകോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികൾ ഗവ.ആർട്‌സ്‌കോളേജ് തിരുവനന്തപുരത്തും, ഇക്ബാൽകോളേജ് പെരിങ്ങമല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ഗവ.കോളേജ് നെടുമങ്ങാടിലും, കെ.എൻ.എം ഗവ.കോളേജ് കാഞ്ഞിരംകുളം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ വി.ടി.എം.എൻ.എസ്.എസ് ധനുവച്ചപുരത്തും, സെന്റ് സിറിൾസ് അടൂർ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്.ജി കോളേജ് കൊട്ടാരക്കരയിലും, എഫ്.എം.എൻകോളേജ് കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവരും, എസ്.എൻ കോളേജ്‌ഫോർ വിമൻ കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവരും എസ്.എൻകോളേജ് കൊല്ലത്തും, സെന്റ്‌ജോസഫ്‌കോളേജ് ആലപ്പുഴ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്.ഡികോളേജ് ആലപ്പുഴയിലും പരീക്ഷ എഴുതണം. മറ്റ് പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റമില്ല. മാറ്റമുളള പരീക്ഷാകേന്ദ്രങ്ങളിൽ ഓഫ്‌ലൈനായി അപേക്ഷിച്ച വിദ്യാർത്ഥികൾ പുതുക്കിയ പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും ഹാൾടിക്കറ്റ് കൈപ്പറ്റണം. ഓൺലൈനായി അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.


ഒന്നാംവർഷ ബിരുദാനന്തരബിരുദം - സ്‌പോട്ട് അലോട്ട്‌മെന്റ്

ഒന്നാം വർഷ ബിരുദാനന്തരബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള സീറ്റുകളിലേക്ക് സർവകലാശാല സെനറ്റ് ഹാളിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. എം.എസ്.സി / എം.കോം.കോഴ്‌സുകൾക്ക് 30-നും എം.എ.കോഴ്‌സുകൾക്ക് 31-നുമാണ് സ്‌പോട്ട് അലോട്ട്‌മെന്റ്. പ്രവേശനംനേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾകേരള സർവകലാശാല സെനറ്റ് ഹാളിൽ ഹാജരാകേണ്ടതാണ്. ഒഴിവുള്ള സീറ്റുകളുടെ വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കുന്നതിന് രാവിലെ 9 മണിക്കും 11 മണിക്കും മദ്ധ്യേ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം ഹാജരായി രജിസ്റ്റർ ചെയ്യണം. കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർ സ്‌പോട്ട് അലോട്ട്‌മെന്റിൽ പ്രവേശനം ഉറപ്പായാൽ മാത്രമേ ടി.സി.വാങ്ങാവൂ. ഇതുവരെ പ്രവേശനം ലഭിക്കാതെ സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർത്ഥികളുടെ കൈവശം യോഗ്യത, ജാതി തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കണം. നിലവിൽകോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾകോളേജിൽ നിന്നു ലഭിച്ച തിരിച്ചറിയൽ കാർഡ്, ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് എന്നിവ നിർബന്ധമായും ഹാജരാക്കണം.

ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ അഭാവത്തിൽ മാത്രമേ ഓൺലൈൻ രജിസ്‌ട്രേഷൻ ഇല്ലാത്തവരെ പരിഗണിക്കുകയുള്ളൂ. അലോട്ട്‌മെന്റ് ലഭിച്ചാൽ ഉടൻ പ്രവേശന ഫീസ് അടയ്‌ക്കണം. മുൻപ് പ്രവേശന ഫീസടച്ചവർ അതിന്റെ രസീത് നൽകിയാൽ മതിയാകും.

നിലവിൽകോളേജുകളിൽ അഡ്മിഷൻനേടിയവർക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കിൽ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നകോളേജിൽ നിന്നു ടി.സി വാങ്ങിയശേഷം പുതിയ അലോട്ട്‌മെന്റ് പ്രകാരമുള്ളകോളേജിൽ നിർബന്ധമായും അഡ്മിഷൻ എടുക്കണം.സ്‌പോട്ട് അലോട്ട്‌മെന്റ് സമയത്ത് വിവിധകോളേജുകളിൽ ഉയരുന്ന പുതിയ ഒഴിവുകളും റാങ്ക് പട്ടിക പ്രകാരം നികത്തും.