ആര്യനാട്: ജില്ലാ പഞ്ചായത്ത് ആര്യനാട് ഡിവിഷനിൽ 2018-19 സാമ്പത്തിക വർഷത്തിൽ നാലരക്കോടി രൂപയുടെ വികസന പദ്ധതികൾക്ക് അന്തിമരൂപം നൽകിയതായി ജില്ലാ പഞ്ചായത്തംഗം വി .വിജുമോഹൻ അറിയിച്ചു. കോട്ടൂർ-കാപ്പുകാട് റോഡിന് 15ലക്ഷം, വിതുര തേവിയോട് നാലുസെന്റ് കോളനി പാലത്തിന് 20 ലക്ഷം,ആര്യനാട് ഗവ.വി.എച്ച്.എസ്.എസിൽ സൈഡ് വാൾ നിർമ്മാണത്തിന് നാലര ലക്ഷം,ആര്യനാട് താളിക്കല്ല് ഏലാ റോഡ് നവീകരണം 15 ലക്ഷം,വെള്ളനാട് കന്യാരുപാറ പുതുക്കുളങ്ങര റോഡിന് 12.5 ലക്ഷം,ആര്യനാട് മേലേച്ചിറ ബണ്ട് റോഡ് നവീകരണം15 ലക്ഷം,ഉഴമലയ്ക്കൽ ഏലിയാവൂർ കടവ് നവീകരണം 9ലക്ഷം,ആര്യനാട് പോസ്റ്റാഫീസ് കടവ് നവീകരണം 12ലക്ഷം,പറണ്ടോട് അയിത്തിവെട്ടിച്ചാൻ കുന്ന് റോഡിന് 10ലക്ഷം,ഒന്നാംപാലം കീഴ്പാലൂർ ഏലാറോഡ് നവീകരണം 25ലക്ഷം,ചെമ്പകമംഗലം കടവ് റോഡ് പുനരുദ്ധാരണം 7ലക്ഷം,പരുത്തിപ്പള്ളി ഗവ.വി.എച്ച്.എസ്.ഇ ഓഡിറ്റോറിയം നവീകരണം10ലക്ഷം,വിതുര തള്ളച്ചിറ റോഡ് മെയിന്റനൻസ് 35ലക്ഷം,കീഴ്പാലൂർലൈബ്രറി പഠനകേന്ദം 12ലക്ഷം,കുറ്റിച്ചൽ വലിയവിള എസ്.സി.കോളനി നവീകരണം 20ലക്ഷം,കേവിയാരുകുന്ന് അംഗൻവാടി കെട്ടിടം 15ലക്ഷം,കെങ്കള്ളി-കുഴിവിള റോഡ് നവീകരണം 15ലക്ഷം,തുലായത്തുകോണം എസ്.സി കോളനി നവീകരണം 10ലക്ഷം,കുളപ്പട തെരുവ്പാലം നിർമ്മാണം 25ലക്ഷം,പരുത്തിപ്പള്ളി ഗവ.വി.എച്ച്.എസ്.ക്ലാസ് റൂം നിർമ്മാണം 50ലക്ഷം,ഉഴമലയ്ക്കൽ പഞ്ചായത്തിലെ കുളപ്പട മിനി സ്റ്റേഡിയം 20ലക്ഷം,കമുകറക്കോണം റോഡ് പൂർത്തീകരണം 5ലക്ഷം, ചെമ്പകമംഗലം കടവ് റോഡ് പൂർത്തീകരണം 10ലക്ഷം,ഉത്തരംകോട് സ്കൂൾ ഓഡിറ്റോറിയം നിർമ്മാണം 20ലക്ഷം, മീനാങ്കൽ സ്കൂൾ കവാട നിർമ്മാണം 6ലക്ഷം,ഉരുളുകുന്ന് മീനാങ്കൽ റോഡ് പുനരുദ്ധാരണം 10ലക്ഷം,തള്ളച്ചിറ പൊലീസ് സ്റ്റേഷൻ റോഡ് പുനരുദ്ധാരണം 4ലക്ഷം,കരിപ്പാലം -മാനാങ്കൽ റോഡ് പുനരുദ്ധാരണം 1.87,000,മീനാങ്കൽ സ്കൂളിൽ ആൺകുട്ടികളുടെ ടോയ്ലറ്റ് നിർമ്മാണം 5ലക്ഷം,ആര്യനാട് സ്കൂളിൽ ആൺകുട്ടികളുടെ ടോയ്ലറ്റ് നിർമ്മാണം 5ലക്ഷം എന്നിങ്ങനെയാണ് തുക നീക്കിയിരിക്കുന്നതെന്ന് അറിയിപ്പിൽ പറയുന്നു.