വള്ളികുന്നം: തെങ്ങിൽനിന്ന് വീണ് ചികിത്സയിലായിരുന്ന റാന്നി കോട്ടയ്ക്കൽ കുന്നും മുറിയിൽ ബിന്ദു ഭവനത്തിൽ ജയകുമാറിന്റെ മകൻ ജിതേഷ് കുമാർ (23) മരിച്ചു. വള്ളികുന്നം കിണറുമുക്കിലെ സ്വകാര്യ സ്ഥാപനമുടമയുടെ വീട്ടുപറമ്പിൽ തേങ്ങഇടാൻ കയറുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ജിതേഷിനെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. മൂന്നു ദിവസം മുൻപാണ് ജിതേഷ് കുമാർ ജോലിയ്ക്കായി വള്ളികുന്നത്ത് എത്തിയത്.