തിരുവനന്തപുരം: സത്യൻ ഫൗണ്ടേഷന്റെ ഈ വർഷത്തെ സത്യൻ നാഷണൽ ഫിലിം അവാർഡിന് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി അർഹനായി. സത്യന്റെ 106-ാമത് ജന്മദിനമായ നവംബർ 9ന് വൈകിട്ട് ആറിന് വി.ജെ.ടി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എ.കെ.ബാലൻ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ജീവൻ സത്യൻ അറിയിച്ചു. ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷനായിരിക്കും. ജോർജ്ജ് ഓണക്കൂർ സ്മാരക പ്രഭാഷണം നടത്തും.