vld1-

വെള്ളറട: ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ കാവല്ലൂർ കുളത്തിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ വാഹനം ഉൾപ്പെടെ മൂന്നുപേർ പൊലീസ് പിടിയിലായി. വാഹന ഡ്രൈവർ വൈത്തിരി താലൂക്കിൽ കണിയാൻപൊറ്റ വില്ലേജിൽ തോട്ടുങ്കൽ വീട്ടിൽ മുസ്തഫ (35) മണക്കാട് വില്ലേജിൽ കിള്ളിപ്പാലം വാർഡിൽ ടി. സി 39/ 1821-ാം നമ്പർ വീട്ടിൽ നാസർ (32) മണക്കാട് വില്ലേജിൽ ചാല വാർഡിൽ ടി. സി 39/ 1638 പണയിൽ വീട്ടിൽ ഷൈജു (36) എന്നിവരെയാണ് ആര്യങ്കോട് എസ്. ഐ. സൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്. പുലർച്ചെ നാട്ടുകാരാണ് കുളത്തിൽ മാലിന്യം നിക്ഷേപിച്ച വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് സമീപത്തെ സി.സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.