state-school-meet
state school meet

തിരുവനന്തപുരം : അന്ന് മത്സരത്തിനിടെ എന്താ സംഭവിച്ചത് എന്ന പലരുടെയും ചോദ്യത്തിന് ക്യത്യമായി മറുപടി നൽകാൻ ആൻറോസ് ടോമിക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ ഒരു വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ കോട്ടയം ഭരണങ്ങാനം സ്‌പോർട്സ് കൗൺസിൽ ഹോസ്റ്റലിലെ ഇന്നലെ സ്വർണ്ണ തിളക്കത്തിൽ എല്ലാ ചോദ്യങ്ങൾക്കും മൗനമായി മറുപടി നൽകി. ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ സ്വർണ നേട്ടം.

പാലായിൽ നടന്ന കഴിഞ്ഞ സ്കൂൾ കായിക മേളയിൽ ആ​വേ​ശം വി​ത​റി​യ ജൂ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ വി​ജ​യ​മു​റ​പ്പി​ച്ച്​ കു​തി​ക്കു​​ന്ന​തി​നി​ടെ​യാ​ണ്​ നി​ർ​ഭാ​ഗ്യം ആ​ൻറോസിനെ പിടികൂടിയത്. ഒന്നാമതായി പാഞ്ഞ ആൻറോസ് 7 ഹർഡിൽ പിന്നിട്ടപ്പോഴേക്കും പെട്ടന്ന് പകച്ചുപോയി. ചാ​ടാ​ൻ ക​ഴി​യാ​തെ നി​ന്ന ആ​ൻ റോ​സി​നെ നിമിഷം നേരം കൊണ്ട് മ​റ്റു​ള്ള​വ​ർ പി​ൻ​തള്ളുകയും ചെയ്തു. അ​ല്പ​നേ​രം അ​ന്തം​വി​ട്ടു നി​ന്ന ​താ​രം പി​ന്നീ​ട്​ ട്രാ​ക്കി​ൽ​നി​ന്ന്​ ക​ണ്ണീ​രോടെയാണ് മടങ്ങിയത്. സ​ഹ​പാ​ഠി​ക​ൾ ആ​ശ്വ​സി​പ്പി​ക്കാ​ൻ എ​ത്തി​യ​തോ​ടെ വി​തുമ്പ​ൽ പൊ​ട്ടി​ക്ക​ര​ച്ചി​ലാ​യി. പത്രത്തിലൂടെയും ചാനലിലൂടെയും ഇക്കാര്യം എല്ലാവരും അറിഞ്ഞതോടെ എന്താ സംഭവിച്ചതെന്ന് പലരും ചോദിച്ചു. പക്ഷേ കൃത്യമായി മറുപടി നൽകാൻ കഴിഞ്ഞില്ല. ഇപ്പോൾ

സന്തോഷമായി. ആൻറോസ് കേരളകൗമുദിയോട് പറഞ്ഞു. 14.72 സെക്കൻഡാണ് ആൻറോസ് കുറിച്ച സമയം പക്ഷേ 14.61 എന്ന തന്റെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ലെന്ന പരിഭവും മിടുക്കിക്കുണ്ട്. ഇതേയിനത്തിൽ രണ്ടാമതെത്തിയ ജി.വി. രാജ സ്‌പോർട്സ് സ്‌കൂളിലെ അതുല്യ പി. സജി വെള്ളിനേടി. 14.90 സെക്കൻഡിലാണ് അതുല്യ മൽസരം പൂർത്തിയാക്കിയത്. 14.29 സെക്കൻഡാണ് ഈ ഇനത്തിൽ മീറ്റ് റെക്കാർഡ്. കൊല്ലം സായിയിലെ നയന ജോസ്‌ഫ് ഈയിനത്തിൽ വെള്ളി നേടി. ഇന്ന് 100, 200 മീറ്റർ മത്സരങ്ങളിൽ ആൻ മേരി മത്സരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഈ ഇനങ്ങളിൽ നേടിയ വെങ്കലം സ്വർണ്ണമാക്കാമെന്ന പ്രതീക്ഷയുണ്ടെന്ന് പരിശീലകൻ ജൂലിയസ് . ജെ.മനിയാനി പറഞ്ഞു. ഇടുക്കി ഇട്ടിയറ കരുമ്പുവേലിൽ കൃഷിക്കാരനായ ടോമി - ബിന്ദു ദമ്പതികളുടെ നാലുമക്കളിൽ മൂന്നാമത്തെയാളാണ് ആൻറോസ്.