. ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മൂന്നാം ഏകദിന മത്സരം ഇന്ന് പൂനെയിൽ നടക്കും.
. ആദ്യ ഏകദിനത്തിൽ എട്ടുവിക്കറ്റിന് ജയിച്ചിരുന്ന ഇന്ത്യയെ രണ്ടാം മത്സരത്തിൽ വിൻഡീസ് ടൈയിൽ കുരുക്കിയിരുന്നു.
. അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 1-0 ത്തിന് മുന്നിലാണ്.
. ഇന്ത്യൻ ടീമിൽ പേസർ മുഹമ്മദ് ഷമിയെ ഒഴിവാക്കി ഭുവനേശ്വർ കുമാറിനെയും ജസ്‌പ്രീത് ബുംറയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
. വിൻഡീസ് ടീമിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകാനിടയില്ല.
. ടി.വി ലൈവ് : ഉച്ചയ്ക്ക് 1.30 മുതൽ സ്റ്റാർ സ്പോർട്സിലും ദൂരദർശനിലും
ഐ ലീഗ് ആദ്യ ജയം
ചെന്നൈ സിറ്റിക്ക്
ചെന്നൈ : ഇന്നലെ തുടങ്ങിയ ഐ ലീഗ് ഫുട്ബാളിൽ ആദ്യ ജയം ചെന്നൈ സിറ്റി എഫ്.സിക്ക്. ഒന്നിനെതിരെ നാലുഗോളുകൾക്ക് ഇന്ത്യൻ ആരോസിനെയാണ് ചെന്നൈ കീഴടക്കിയത്. രണ്ടാം മിനിട്ടിൽ കിയാമിലൂടെ ആരോസ് ആദ്യ ഗോളടിച്ചിരുന്നു. എന്നാൽ ഹാട്രിക് നേടിയ പെട്രോ മാൻസിയും ഒരു ഗോൾ നേടിയ ജേസുരാജും ചേർന്ന് ചെന്നൈയ്ക്ക് ജയമൊരുക്കി.