തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന് പേട്ടയിൽ ഉജ്വലമായ തുടക്കം. പേട്ട എസ്.എൻ.ഡി.പി ഹാളിൽ മഹാരാജാസ് കോളേജ് രക്തസാക്ഷി അഭിമന്യുവിന്റെയും അബൂബക്കർ സിദ്ദിഖിന്റെയും പേരിലൊരുക്കിയ നഗറിലാണ‌് രണ്ടുനാൾ നീളുന്ന സമ്മേളനത്തിന‌് കൊടി ഉയർന്നത‌്. ജില്ലയിലെ 4‌91526 അംഗങ്ങളെ പ്രതിനിധീകരിച്ച‌് 19 ബ്ലോക്കുകളിൽനിന്നായി 349 പ്രതിനിധികളും 55 ജില്ലാ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നു. പ്രതിനിധികളിൽ 87 പേർ സ‌്ത്രീകളാണ‌്. ട്രാൻസ‌്ജെൻഡർ വിഭാഗത്തിൽ നിന്ന‌് മൂന്ന‌് പ്രതിനിധികളുണ്ട‌്. സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ‌്ഘാടനം ചെയ‌്തു. ഡി.വൈ.എഫ‌്.ഐ ജില്ലാ പ്രസിഡന്റ‌് എ.എ. റഹീം അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ സി. ലെനിൻ സ്വാഗതം പറഞ്ഞു. കെ.പി. പ്രമോദ‌് രക‌്തസാക്ഷി പ്രമേയവും ബി. ഷാജു അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി ശിവൻകുട്ടി, എസ‌്.എഫ‌്.ഐ സംസ്ഥാന പ്രസിഡന്റ‌് വി. വിനീഷ‌് എന്നിവർ അഭിവാദ്യം ചെയ‌്തു. രക്തസാക്ഷി അജയ‌ിന്റെ അച്ഛൻ അപ്പുക്കുട്ടൻ, രക്തസാക്ഷി സജിൻ ഷാഹുലി‌ന്റെ ഉപ്പ ഷാഹുൽ ഹമീദ‌്, ഉമ്മ മെഹബൂബ എന്നിവരെ സമ്മേളനം ആദരിച്ചു. ഡി.വൈ.എഫ‌്.ഐ യൂത്ത‌് സെന്റർ സ‌്മരണിക വി. ശിവൻകുട്ടി അപ്പുക്കുട്ടന‌് നൽകി പ്രകാശനം ചെയ‌്തു. എ.എ. റഹീം, ഐ.പി. ബിനു, ബി. ഷാജു, എസ‌്. കവിത, ട്രാൻസ് ജൻഡർ വിഭാഗത്തിൽ നിന്നുള്ള ശ്യാമ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. സംസ്ഥാന പ്രസിഡന്റ‌് എ.എൻ. ഷംസീർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ഐ. സാജു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ പി. ബിജു, കേന്ദ്രകമ്മിറ്റി അംഗം നിതിൻ കണി‌ച്ചേരി, സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം കെ.ജി. ജനീഷ‌് കുമാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് രാവിലെ പ്രതിനിധികളുടെ ചർച്ച തുടരും. പുതിയ ജില്ലാ കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുത്ത‌് വൈകിട്ട‌് സമ്മേളനം സമാപിക്കും. ശ്യാമയ്ക്ക് പുറമേ, വിനീത, ജിഷ കെ ഷാൻ എന്നിവരാണ‌് മറ്റ് ട്രാൻസ്ജെൻഡർ പ്രതിനിധികൾ.