acidentsivadasan

കഴക്കൂട്ടം: കാൽനട യാത്രക്കാരനായ കരിച്ചാറ തോപ്പിനകത്ത് വീട്ടിൽ ശിവദാസൻ (64)ബൈക്കിടിച്ച് മരിച്ചു. ഇന്നലെ വൈകിട്ട് ആറോടെ കണിയാപുരം -ചിറയിൻകീഴ് റോഡിൽ ചെറുകായൽകരയിൽ വച്ചാണ് അപകടം. സമീപത്തെ പുരയിടത്തിലേക്ക് പോകുമ്പോഴാണപകടം . തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശിവദാസനെ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ബൈക്കോടിച്ചിരുന്ന അഞ്ചുതെങ്ങ് സ്വദേശി സുനിലും പരിക്കുണ്ട്. ഭാര്യ ബേബി,​ മക്കൾ: ശാലിനി,​ ഷീജ,​ ശാലി,​ മരുമക്കൾ: രാജേഷ്,​ മഹേഷ്,​ ബിജു.