കിളിമാനൂർ: കേരളത്തിൽ രണ്ടാം വിമോചന സമരം അനുവദിക്കില്ലെന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ .കിളിമാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നവോത്ഥാന സദസ് സംഘടിപ്പിച്ചു. കിളിമാനൂർ പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ് മൈതാനിയിൽ സംഘടിപ്പിച്ച നവോത്ഥാന സദസ് കവി വിഭു പിരപ്പൻകോട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജെ .ജിനേഷ് കിളിമാനൂർ അധ്യക്ഷനായി. സി.പി.എം ജില്ലാ കമ്മറ്റിയംഗം അഡ്വ. മടവൂർ അനിൽ, ഏരിയാ സെക്രട്ടറി അഡ്വ എസ് .ജയചന്ദ്രൻ, മഹിളാ അസോസിയേഷൻ ജില്ലാ ട്രഷറർ ഡി. സ്മിത, ഡി .വൈ. എഫ് .ഐ .ബ്ലോക്ക് ജോയിന്റ് സെക്രട്ടറിമാരായ അനൂപ്, എ. ആർ നിയാസ് , വൈസ് പ്രസിഡന്റ് ഫത്തഹുദ്ദീൻ , വിജയലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് ട്രഷറർ ഡി. രജിത്ത് സ്വാഗതവും ജോയിന്റ് സെക്രട്ടറി ആർ .ലെനിൻ നന്ദിയും പറഞ്ഞു. രക്തസാക്ഷി അഭിമന്യുവിന്റെ സ്മരണാർത്ഥം ലൈബ്രറി കോർണർ നിർമ്മിക്കുന്നതിന് ഇരട്ടച്ചിറ സഹദേവൻ ലൈബ്രറി, ആൽത്തറ സാംസ്കാരിക നിലയം ഗ്രന്ഥശാല എന്നിവയ്ക്ക് ചടങ്ങിൽ പുസ്തകങ്ങൾ കൈമാറി.