മുടപുരം: ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കായി അഴൂർ ഗ്രാമ പഞ്ചായത്ത് കലാകായികമത്സരം സംഘടിപ്പിച്ചു. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിനു വേണ്ടി ഗ്രാമ പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയായ 'നക്ഷത്രത്തിളക്കം 2018' ന്റെ ഭാഗമായിട്ടായിരുന്നു മത്സരം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ഇന്ദിര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. അജിത്ത് കുമാർ അദ്ധ്യക്ഷനായി. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അനിൽ സ്വാഗതം പറഞ്ഞു.തുടർന്ന് കലാ കായിക മത്സരങ്ങൾ അരങ്ങേറി.
സമാപനസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ടി. ഇന്ദിര ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. അജിത്ത് കുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അനിൽ അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബി. ശോഭ, ബി. സുധർമ്മ, പഞ്ചായത്തംഗങ്ങളായ അഡ്വ. എം. റാഫി, സി. സുര, അഴൂർ വിജയൻ, എം. മനോജ്, ബീന മഹേശൻ, കെ. ഓമന, ജെ.എസ്. ജിത, രഘുനാഥൻ നായർ, എസ്. ശ്രീജ, ബി. മനോഹരൻ, എം. തുളസി, എസ്. സിജിൻസി, ഷൈജനാസർ എന്നിവർ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ബൃന്ദ സ്വാഗതവും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജി.വി. രാജീവ് നന്ദിയും പറഞ്ഞു.