കടയ്ക്കാവൂർ: ചെക്കാലവിളാകം ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാൽ വെയിലും മഴയും കൊണ്ട് യാത്രക്കാർ വലയുന്നു. കടയ്ക്കാവൂരിലെ ഏറ്റവും പ്രധാനപ്പെട്ട ജംഗ്ഷനാണ് ചെക്കാലവിളാകം.

ആറ്റിങ്ങൽ, കല്ലമ്പലം, വർക്കല ഭാഗത്തുനിന്നും വരുന്ന സർവീസ് ബസുകൾ ചെക്കാലവിളാകം ജംഗ്ഷനിൽ നിറുത്തിയാണ് യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്. ചിറയിൻകീഴ് ഭാഗത്തുനിന്നും വർക്കല, വക്കം, ആറ്റിങ്ങൽ, ആലംക്കോട് ഭാഗത്തേക്ക് പോകേണ്ട ബസുകളും ഇവിടെയാണ് നിറുത്തുന്നത്.

കടയ്ക്കാവൂരിലെ ഏറ്റവും പ്രധാനപ്പെട്ട പാെതു ചന്ത, ബാങ്കുകൾ, സർക്കാർ ഓഫീസുകൾ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, അനവധി വ്യാപാര സ്ഥാപനങ്ങൾ എല്ലാം ചെക്കാലവിളാകം ചന്ത കേന്ദ്രികരിച്ചാണുള്ളത്.

മഴകാലത്ത് പലപ്പോഴും നനഞ്ഞ് കുതിർന്നാണ് യാത്ര ചെയേണ്ടി വരുന്നത്. മഴയും വെയിലും കൊളളാതെ യാത്രചെയ്യാനുളള സൗകര്യം അധികൃതർ ഉണ്ടാക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.

ആറ്റിങ്ങൽ ഭാഗത്തേക്കും വർക്കല ഭാഗത്തേക്കും ചിറയിൻകീഴ് ഭാഗത്തേക്കും പോകേണ്ട യാത്രക്കാർക്കായി മൂന്നു ബസ് സ്റ്റോപ്പുണ്ട്. എന്നാൽ ഒരു സ്റ്റോപ്പിൽ പോലും ബസ് കാത്തിരിപ്പുകേന്ദ്രമില്ല.

കടന്നു പോകുന്നത് - 30ഓളം സർവീസുകളും അനവധി മറ്റ് വാഹനങ്ങളും

മഴയും വെയിലുമേറ്റ് ബസ് കാത്തിരിക്കേണ്ട ഗതികേടിൽ യാത്രക്കാർ